Monday December 05, 2016
Latest Updates

ഐറിഷ് സെന്‍ട്രല്‍ ബാങ്കിന്റെ ആസ്ഥാന മന്ദിരം വില്‍പ്പനയ്ക്ക്..!

ഐറിഷ് സെന്‍ട്രല്‍ ബാങ്കിന്റെ ആസ്ഥാന മന്ദിരം വില്‍പ്പനയ്ക്ക്..!

ഡബ്ലിന്‍: സെന്‍ട്രല്‍ ബാങ്കിന്റെ ആസ്ഥാന മന്ദിരം പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം വില്‍പ്പനയ്ക്ക്. ടെമ്പിള്‍ ബാറിലെ ബഹുനില മന്ദിരമാണ് വില്‍പ്പനയ്ക്ക് തയ്യാറെടുക്കുന്നത്. 1978 ല്‍ പണികഴിപ്പിച്ച ഈ കെട്ടിടത്തിനു 25 മില്യന്‍
യൂറോയ്ക്കും 30 മില്യന്‍ യൂറോയ്ക്കും ഇടയിലാണ് വില പ്രതീക്ഷിക്കുന്നത്. ബാങ്കിനു മുന്നിലെ പ്ലാസയും സമീപത്തെ രണ്ടു കെട്ടിടങ്ങളും കൂട്ടിച്ചേര്‍ത്ത് ആകെ 40 മില്യന്‍ യൂറോയുടെ ഇടപാട് നടക്കുമെന്ന് ബാങ്ക്
പ്രതീക്ഷിക്കുന്നു.

ബാങ്കിന്റെ ആസ്ഥാന മന്ദിരമായിരുന്ന കെട്ടിടത്തിനു ലക്ഷക്കണക്കിന് യൂറോ ചെലവഴിച്ച് അറ്റകുറ്റപ്പണികള്‍ വേണ്ടി വരും. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായാല്‍ മാത്രമേ പുതിയ ഉടമസ്ഥര്‍ക്ക് ഉപയോഗിക്കാനാകൂ. എസ്റ്റേറ്റ് ഏജന്റായ ലിസ്‌നെയ്ക്കാണ് കെട്ടിടത്തിന്റെ വില്‍പ്പന ചുമതല. ഡബ്ലിന്‍ 1 ല്‍ 140 മില്യന്‍ യൂറോ ചെലവഴിച്ച് നിര്‍മ്മിച്ച പുതിയ ആസ്ഥാന മന്ദിരത്തിലേക്ക് ബാങ്ക് പ്രവര്‍ത്തനം മാറ്റുകയാണ്.

ഈ സാഹചര്യത്തിലാണ് പഴയ കെട്ടിടം വിലക്കാന്‍ തീരുമാനിച്ചത്. സിറ്റി സെന്ററില്‍ നാലിടങ്ങളിലായി ജോലി ചെയ്യുന്ന സെന്‍ട്രല്‍ ബാങ്കിന്റെ 1,250 ജീവനക്കാര്‍ പുതിയ മന്ദിരത്തിലേക്ക് മാറും. സെന്‍ട്രല്‍ ബാങ്കിന്റെ ഉടമസ്ഥതയിലുള്ള 69കോളജ് ഗ്രീന്‍ കെട്ടിടങ്ങളും വില്‍ക്കാന്‍ ആലോചിക്കുന്നതായി ബാങ്ക് അധികൃതര്‍ അറിയിച്ചു.

Scroll To Top