Tuesday December 06, 2016
Latest Updates

ഐറിഷ്  സിറ്റിസണ്‍ ഷിപ്പ് സെറിമണിയ്ക്ക് തിയതി പ്രഖ്യാപിച്ചു 

ഐറിഷ്  സിറ്റിസണ്‍ ഷിപ്പ് സെറിമണിയ്ക്ക് തിയതി പ്രഖ്യാപിച്ചു 
ഡബ്ലിന്‍ :അടുത്ത ഐറിഷ് സിറ്റിസണ്‍ ഷിപ്പ് സെറിമണി സെപ്റ്റംബര്‍ 22 ന് നടത്തപ്പെടുമെന്ന് നാച്ചറലൈസേഷന്‍ ഡിപ്പാര്‍റ്റ്‌മെന്റ് അറിയിച്ചു.പതിവ് പോലെ ഡബ്ലിനിലെ സിറ്റി കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചാണ് സെറിമണി.

അടുത്ത സിറ്റിസണ്‍ ഷിപ്പ് സെറിമണി സെപ്റ്റംബര്‍ ആദ്യവാരമോ രണ്ടാം വാരമോ ഉണ്ടായേക്കും എന്നാണ് നാച്ചറലൈസേഷന്‍ ഡിപ്പാര്‍റ്റ്‌മെന്റ് ആദ്യംസൂചിപ്പിച്ചിരുന്നത്.എന്നാല്‍ നിരവധി അപേക്ഷകര്‍ അവധിക്കാല യാത്രകളില്‍ ആണെന്നത് പരിഗണിച്ചാണ് തിയതി മാറ്റിയതെന്ന് വകുപ്പ് അധികൃതര്‍ വ്യക്തമാക്കി .അപേക്ഷകര്‍ക്ക്ഇതുസംബന്ധിച്ച വിവരം തപാലില്‍ അയച്ചു തുടങ്ങിയെന്ന്വകുപ്പധികൃതര്‍ പറഞ്ഞു.

ഇത്തവണ സിറ്റിസന്‍ ഷിപ്പ് സ്വീകരിക്കുന്നവരിലുംഇന്ത്യാക്കാരായ മുന്നൂറോളം പേര്‍ ഉണ്ടാവും.ആകെ 3100 പേര്‍ക്കാണ്സെപ്റ്റംബറില്‍ പൗരത്വം നല്‍കുന്നത്
Scroll To Top