Friday December 09, 2016
Latest Updates

ഐറിഷ് സിറ്റിസണ്‍ഷിപ്പ് സെറിമണി ഓഗസ്റ്റ് മാസത്തില്‍ ഉണ്ടാവില്ല 

ഐറിഷ് സിറ്റിസണ്‍ഷിപ്പ് സെറിമണി ഓഗസ്റ്റ് മാസത്തില്‍ ഉണ്ടാവില്ല 

ഡബ്ലിന്‍ :സിറ്റിസണ്‍ ഷിപ്പ് സെറിമണി ഓഗസ്റ്റ് മാസത്തില്‍ നടത്തില്ലെന്ന് നാച്ചറലൈസേഷന്‍ ഡിപ്പാര്‍റ്റ്‌മെന്റ് സ്ഥിരീകരിച്ചു.ഓഗസ്റ്റ് അവസാന വാരം സെറിമണി നടത്തപ്പെടുമെന്നു ആദ്യ സൂചനകള്‍ ഉണ്ടായിരുന്നു.

അടുത്ത സിറ്റിസണ്‍ ഷിപ്പ് സെറിമണി സെപ്റ്റംബര്‍ ആദ്യവാരമോ രണ്ടാം വാരമോ ഉണ്ടായേക്കും എന്നാണ് നാച്ചറലൈസേഷന്‍ ഡിപ്പാര്‍റ്റ്‌മെന്റ് ഇപ്പോള്‍ അറിയിച്ചത്.കൃത്യമായ തിയതി പ്രഖ്യാപിച്ചിട്ടില്ല.അപേക്ഷകരെ ഇതുസംബന്ധിച്ച വിവരം തപാലില്‍ അറിയിക്കുമെന്ന് വകുപ്പധികൃതര്‍ പറഞ്ഞു.

ഡിസിഷന്‍ ലെറ്റര്‍ ലഭിച്ചവരില്‍ മലയാളികളായ വളരെയേറെ പേര്‍ ഇപ്പോള്‍ അവധിക്കാലയാത്രകളില്‍ ആണ്.അവര്‍ക്ക് സെറിമണി സെപ്റ്റംബറില്‍ മാത്രമേ നടക്കുകയുള്ളു എന്ന വാര്‍ത്ത ആശ്വാസമാവും. ഇത്തവണ സിറ്റിസണ്‍ ഷിപ്പ് സെറിമണിയില്‍ പങ്കെടുക്കേണ്ടാവര്‍ക്കുള്ള അറിയിപ്പുകള്‍ ഏതാനം ദിവസങ്ങള്‍ക്കുള്ളില്‍ പോസ്റ്റ് ചെയ്തു തുടങ്ങും

Scroll To Top