Thursday December 08, 2016
Latest Updates

ഐറിഷ് സിറ്റിസണ്‍ഷിപ്പ് സെറിമണി മാര്‍ച്ച് 7 ന് വാട്ടര്‍ഫോര്‍ഡില്‍

ഐറിഷ് സിറ്റിസണ്‍ഷിപ്പ് സെറിമണി മാര്‍ച്ച് 7 ന് വാട്ടര്‍ഫോര്‍ഡില്‍

ഡബ്ലിന്‍ :ഇത്തവണത്തെ ഐറിഷ് സിറ്റിസണ്‍ഷിപ്പ് സെറിമണി വാട്ടര്‍ഫോര്‍ഡില്‍ വെച്ചു നടത്തപ്പെടും.വാട്ടര്‍ഫോര്‍ഡ് സിറ്റി ഹാളില്‍ മാര്‍ച്ച് 7 വെള്ളിയാഴ്ചയാണ് ചടങ്ങ് നടക്കുക.

ഐറിഷ് ദേശീയതയുടെ മുഖമുദ്രയായ ത്രിവര്‍ണ്ണപതാകയുടെ ഉത്സവത്തോടനുബന്ധിച്ചാണ്(ട്രൈകളര്‍ ഫെസ്റ്റ് ) ഇത്തവണത്തെ സിറ്റിസന്‍ഷിപ്പ് സെറിമണിയും നടക്കുകയെന്ന് മന്ത്രി അലന്‍ ഷാറ്റര്‍ അറിയിച്ചു.

ഐറിഷ് ദേശീയ പതാക ആദ്യമായി ഉയര്‍ത്തിയതിന്റെ അനുസ്മരണം കൂടിയാണ് ഇത്.മാര്‍ച്ച് 7 മുതല്‍ 9 വരെയാണ് ട്രൈകളര്‍ ഫെസ്റ്റ് നടത്തപ്പെടുക.9 ന് മിലട്ടറി ഫ്‌ലാഗ് ഹോസ്റ്റിംഗും പരേഡും നടത്തപ്പെടും.
സെറിമണിയ്ക്കുള്ള കത്തുകള്‍ അയച്ചു തുടങ്ങിയെന്നു വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു.

Scroll To Top