Wednesday December 07, 2016
Latest Updates

ഐറിഷ് സാഹിത്യകാരന്‍ ജെയിംസ് ജോയിസിന്റെ അനുസ്മരണാര്‍ത്ഥം ഇന്ന് ബ്ലൂംസ്‌ഡേ ആചരിക്കുന്നു

ഐറിഷ് സാഹിത്യകാരന്‍ ജെയിംസ് ജോയിസിന്റെ അനുസ്മരണാര്‍ത്ഥം ഇന്ന് ബ്ലൂംസ്‌ഡേ ആചരിക്കുന്നു

ഡബ്ലിന്‍: ഐറിഷ് സാഹിത്യകാരന്‍ ജെയിംസ് ജോയിസിനെ ഇന്ന് ലോകമെങ്ങുമുള്ള സാഹിത്യ പ്രേമികള്‍ ഓര്‍ക്കുന്നു. ബ്ലൂംസ്‌ഡേ എന്ന പേരിലാണ് ജെയിംസ് ജോയിസിന്റെ അനുസ്മരണം നടത്തുന്നത്. എല്ലാ വര്‍ഷവും ജൂണ്‍ പതിനാറിനാണ് അനുസ്മരണം. ഡബ്ലിന്‍ മുതല്‍ ദുബായ് വരെ, കോര്‍ക്ക് മുതല്‍ കാരാക്കാസ് വരെയുള്ള സ്ഥലങ്ങളിലും ബ്ലൂംസ്‌ഡേ ആചരിക്കുന്നു. ജെയിംസ് ജോയിസിന്റെ ലിസെസ് എന്ന
നോവലാണ് അന്നേ ദിവസം സാഹിത്യപ്രേമികള്‍ കൂടുതല്‍ ഓര്‍മ്മിക്കുകയും വായിക്കുകയും ചെയ്യുന്നത്.

സാഹിത്യ പ്രേമികള്‍ ഒത്തുകൂടി ലിസെസിലെ ഭാഗങ്ങള്‍ വായിക്കുന്ന രീതിയിലാണ് ബ്ലൂംസ്‌ഡേ ആചരിക്കുന്നത്. ജെയിംസ് ജോയിസിന്റെ മരണ ശേഷമാണ് അദ്ദേഹത്തിന്റെ ആരാധകര്‍ ബ്ലൂംസ്‌ഡേ ആചരിക്കാന്‍ തുടങ്ങിയത്. 1904 ജൂണ്‍ 16 നാണ് ജെയിംസ് ജോയിസിന്റെ മാസ്റ്റര്‍പീസ് നോവല്‍ ലിസെസ് പുറത്തിറങ്ങിയത്. അതാണ് ജൂണ്‍ പതിനാറ് ബ്ലൂംസ്‌ഡേ ആയി ആചരിക്കാന്‍ കാരണം.1941 ല്‍ ജെയിംസ് ജോയിസ് മരണമടഞ്ഞു. അന്ന് മുതല്‍ ഇന്ന് വരെ എല്ലാ വര്‍ഷവും ജൂണ്‍ 16 ബ്ലൂംസ്‌ഡേ ആയി ആചരിച്ചു വരുന്നു.

ജോര്‍ജ് ബര്‍ണാഡ് ഷായും ,യീറ്റ്‌സും ,ഓസ്‌കാര്‍ വൈല്‍ഡും ,സാമുവല്‍ ബക്കറ്റുമൊക്കെ ഡബ്ലിന്റെ സ്വന്തമാണെങ്കിലും ,ഐറിഷ്‌കാര്‍ ജെയിംസ് ജോയ്‌സിനോളം ആരാധിക്കുന്ന മറ്റൊരു സാഹിത്യകാരനില്ല.ഡബ്ലിന്‍ നഗരത്തില്‍ മാത്രമല്ല ,അയര്‍ലണ്ടില്‍ എല്ലായിടത്തും പ്രശസ്തമായ തന്റെ തൊപ്പിയും വെച്ചു ,വടിയും പിടിച്ചു കാല്‍ പിണച്ചു വെച്ചു നില്‍ക്കുന്ന ജെ ജെ യുടെ സ്റ്റാച്ച്യൂ കാണാനാവും.ഇപ്പോഴും ഐറിഷ് ജനതയോടൊപ്പം ജെയിംസ് ജോയ്‌സ് ജീവിച്ചിരിക്കുന്നു എന്നതാണ് സത്യം

Scroll To Top