Wednesday December 07, 2016
Latest Updates

ഐറിഷ് സാമ്പത്തിക വളര്‍ച്ച:മയക്കുമരുന്ന് കടത്തിലൂടെയും വേശ്യാവൃത്തിയിലൂടെയും നേടിയ അവകാശവാദം

ഐറിഷ് സാമ്പത്തിക വളര്‍ച്ച:മയക്കുമരുന്ന് കടത്തിലൂടെയും വേശ്യാവൃത്തിയിലൂടെയും നേടിയ അവകാശവാദം

ഡബ്ലിന്‍: ഐറിഷ് സമ്പദ്ഘടന വളര്‍ച്ചയുടെ പാതയില്‍. 2013 ല്‍ ഐറിഷ് സമ്പദ്ഘടന 0.2 ശതമാനം അധികം വളര്‍ച്ച നേടി. പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തിലെ  ജിഡിപി 2.7 ശതമാനമായി. വേശ്യാവൃത്തിയിലൂടെയും മയക്കുമരുന്ന്
കടത്തിലൂടെയും സൃഷ്ടിക്കപ്പെടുന്ന വരുമാനം ഐറിഷ് ജിഡിപി വളര്‍ച്ചയുടെ
ഭാഗമായി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതോടെയാണ് ഐറിഷ് സമ്പദ്ഘടന കൂടുതല്‍
മെച്ചപ്പെട്ടത്.

നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളിലൂടെ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന പണവും
രാജ്യത്തിന്റെ സമ്പദ്ഘടനയുടെ വളര്‍ച്ചയുടെ ഭാഗമായി ഉള്‍പ്പെടുത്താന്‍ യൂറോപ്യന്‍
യൂണിയന്‍ നിയമം നിഷ്‌ക്കര്‍ഷിച്ചിരുന്നു. കൂടാതെ രാജ്യത്ത് നിന്നുള്ള
കയറ്റുമതി വര്‍ദ്ധിച്ചതും സമ്പദ്ഘടന മെച്ചപ്പെടാന്‍ കാരണമായി.

വേശ്യാവൃത്തിയുടെയും മയക്കുമരുന്ന് കടത്തിന്റെയും പണം സമ്പദ്ഘടനയുടെ
വളര്‍ച്ചയില്‍ ഉള്‍പ്പെടുത്തിയത് ജിഡിപി വളര്‍ച്ചയില്‍ ചെറുതല്ലാത്ത സ്വാധീനം
ചെലുത്തിയതായി സെന്‍ട്രല്‍ സ്റ്റാറ്റിറ്റിക്‌സ് ഓഫീസ് വ്യക്തമാക്കി.രാജ്യത്തിന്റെ ജിഡിപി വളര്‍ച്ച മെച്ചപ്പെട്ടത് ഒക്ടോബര്‍ ബജറ്റിന് മുന്നോടിയായി ഗവണ്‍മെന്റിന് ഊര്‍ജം പകരുന്ന കാര്യമാണ്

Scroll To Top