Sunday December 04, 2016
Latest Updates

ഐറിഷ് സാങ്കേതിക സഹായത്താൽ കേരളത്തിൽ ട്രാഫിക് -പാർക്കിംഗ് പരിഷ്കരണ പദ്ധതി

ഐറിഷ് സാങ്കേതിക വിദ്യയുടെ സഹായത്താൽ കേരളത്തിലെ നഗരങ്ങളിൽ പാർക്കിംഗ് സൌകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികൾ ആരംഭിച്ചു .
കുറഞ്ഞ സ്ഥലത്ത് വാഹനം തട്ടുതട്ടായി നിരനിരയായി പാർക്ക് ചെയ്യാനുള്ള പദ്ധതിക്ക് തിരുവനന്തപുരത്താണ് തുടക്കമിട്ടത് .
irishparking
   ഹീമാന്‍ എന്‍ജിനീയേഴ്‌സ്, ടെനിജോസ് അസോസിയേറ്റ്‌സ് എന്നിവരാണ് റോബോപാര്‍ക്ക് സിസ്റ്റം സംസ്ഥാനത്ത് അവതരിപ്പിക്കുന്നത്.
പാർക്കിംഗ് സംവിധാനത്തിൽ കാർ നിർത്തി സ്മാർട്ട് കാർഡ് ഉരസിയാൽ യന്ത്രം തന്നെ കാറിനെ ഉയർത്തി ഒഴിവുള്ള തട്ടിൽ  പാർക്ക് ചെയ്യും.
സ്മാർട്ട് കാർഡ് ഉപയോഗിച്ചു രണ്ടു മിനിട്ടിനുള്ളിൽ കാർ പുറത്തെത്തിക്കാനും കഴിയും
സ്ഥലപരിതിമൂലം ഉണ്ടാകുന്ന ട്രാഫിക്ക്, പാര്‍ക്കിംഗ് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പുതിയ സിസ്റ്റം സഹായകരമാവുമെന്ന് ഹീമാന്‍ റോബോപാര്‍ക്ക് മാനേജിംഗ് ഡയറക്ടര്‍ കെ.ടി ജോസ് പറഞ്ഞു.
 റോബോപാര്‍ക്ക് കാര്‍ പാര്‍ക്കിംഗ് സിസ്റ്റം പരിചയപ്പെടുത്തലും ഉദ്ഘാടനവും   മന്ത്രി കെ.എം. മാണി നിര്‍വഹിച്ചു .
Scroll To Top