Saturday December 03, 2016
Latest Updates

ഐറിഷ് സമ്പദ്ഘടന 1.7 ശതമാനം വളര്‍ച്ച നേടുമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ 

ഐറിഷ് സമ്പദ്ഘടന 1.7 ശതമാനം വളര്‍ച്ച നേടുമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ 

ഗാല്‍വേ:ഐറിഷ് സമ്പദ്ഘടന ഈ വര്‍ഷം 1.7 ശതമാനം വളര്‍ച്ച നേടുമെന്ന് യൂറോപ്യന്‍ കമ്മീഷന്‍. അടുത്ത വര്‍ഷം 3 ശതമാനം വര്‍ദ്ധനയും നേടും. സമ്പദ്ഘടന മെചപ്പെടുന്നതോടെ അയര്‍ലണ്ടിലെ തൊഴില്‍ അവസരങ്ങള്‍ വര്‍ദ്ധിക്കുമെന്നും യൂറോപ്യന്‍ കമ്മീഷന്‍ പ്രവചിക്കുന്നു. 2.4 ശതമാനമാണ് തൊഴില്‍ അവസരങ്ങള്‍ വര്‍ദ്ധിക്കുക. 

അടുത്ത വര്‍ഷവും സമാനമായ നിരക്കില്‍ തൊഴില്‍ അവസരങ്ങള്‍ വര്‍ദ്ധിക്കും. തൊഴില്‍ അവസരങ്ങള്‍ വര്‍ദ്ധിക്കുന്നതോടെ അയര്‍ലണ്ടിലെ തൊഴിലില്ലായ്മ നിരക്ക് 11.4 ശതമാനം കുറയുമെന്നും യൂറോപ്യന്‍ യൂണിയന്‍ പ്രവചിക്കുന്നു. അടുത്ത വര്‍ഷം തൊഴിലില്ലായ്മ നിരക്ക് 10.2 ശതമാനം കുറയും. ഈ വര്‍ഷം മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പ്രകാരം അയര്‍ലണ്ടിലെ തൊഴിലില്ലായ്മ നിരക്ക് 11.8 ശതമാനമാണ്. 

അതേസമയം ഐറിഷ് സെന്‍ട്രല്‍ ബാങ്കിന്റെ ക്രെഡിറ്റ് ചാനല്‍ നയം നിര്‍മ്മാണ മേഖലയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നതായി യൂറോപ്യന്‍ കമ്മീഷന്റെ അവലോകനം വിശദീകരിക്കുന്നു. ഇത് കൂടുതല്‍ റെസിഡന്‍ഷ്യല്‍, വാണിജ്യ പ്രോപ്പര്‍ട്ടികളുടെ നിര്‍മ്മാണത്തിനും വിതരണത്തിനും തടസമാകുമെന്നും യൂറോപ്യന്‍ കമ്മീഷന്‍ പ്രവചിക്കുന്നു. അയര്‍ലണ്ടിന്റെ ജിഡിപി വളര്‍ച്ചയുടെ 124 ശതമാനമായി രാജ്യത്തിന്റെ പൊതുകടം വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ട് പറയുന്നു.

Scroll To Top