Friday December 09, 2016
Latest Updates

ഐറിഷ് വെബ്‌സൈറ്റുകള്‍ക്ക് ഇനി പുതിയ ഡൊമെയ്ന്‍ നെയിം

ഐറിഷ് വെബ്‌സൈറ്റുകള്‍ക്ക് ഇനി പുതിയ ഡൊമെയ്ന്‍ നെയിം

ഡബ്ലിന്‍: അയര്‍ലണ്ടില്‍ പുതിയ വെബ് ഡൊമെയ്ന്‍ നെയിം വരുന്നു. . (ഡോട്ട്) ഐറിഷ് എന്ന പേരിലാകും പുതിയ ഡൊമെയ്ന്‍. നിലവില്‍ ഡോട്ട് കോം, ഡോട്ട് ഐഇ എന്നീ പേരുകളിലാണ് ഐറിഷ് വെബ്‌സൈറ്റുകള്‍ക്ക് ഡൊമെയ്ന്‍ അനുവദിക്കുന്നത്. അമേരിക്ക
ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡോട്ട് ഐറിഷ് എല്‍എല്‍സി എന്ന കമ്പനിയാണ് ഡോട്ട് ഐറിഷ് എന്ന പേരില്‍ പുതിയ വെബ്‌സൈറ്റുകള്‍ക്ക് ഡൊമെയ്ന്‍ നെയിം നല്‍കാന്‍ കരാര്‍ ഒപ്പുവച്ചത്. 185,000 ഡോളര്‍ നല്‍കിയാണ് കമ്പനി ഈ കരാര്‍ നേടിയത്.

നിലവില്‍ ഡോട്ട് ഐഇ എന്ന ഡൊമെയ്ന്‍ നെയിം മാത്രമാണ് ഐറിഷ് വെബ്‌സൈറ്റുകളെ തിരിച്ചറിയാന്‍ സാധിക്കുന്നത്. എന്നാല്‍ അയര്‍ലണ്ടില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ വെബ്‌സൈറ്റിന് മാത്രമേ ഡോട്ട് ഐഇ എന്ന ഡൊമെയ്ന്‍ നെയിം ലഭിച്ചിരുന്നുള്ളൂ. എന്നാല്‍ ഇനി മുതല്‍ ലോകത്ത് എവിടെ നിന്ന് തുടങ്ങുന്ന സൈറ്റുകള്‍ക്കും ഡോട്ട് ഐറിഷ് എന്ന ഡൊമെയ്ന്‍ നെയിം ലഭിക്കും. അമേരിക്കയിലെ ഐറിഷ് അമേരിക്കന്‍ വംശജരുടെ നേതൃത്വത്തിലാണ് ഡോട്ട് ഐറിഷ് എല്‍എല്‍സി എന്ന കമ്പനി പ്രവര്‍ത്തിക്കുന്നത്.

അയര്‍ലണ്ടിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായും ചാരിറ്റി സംഘടനകള്‍ ഉള്‍പ്പെടെ നിരവധി സംഘടനകളുമായും ചര്ച്ച നടത്തിയതിനു ശേഷമാണ് ഡോട്ട് ഐറിഷ് ഡൊമെയ്ന്‍ അവതരിപ്പിച്ചതെന്നു കമ്പനി പ്രതിനിധികള്‍ പറഞ്ഞു. വിവിധ രംഗത്തെ ആളുകളുമായി നടത്തിയ ചര്‍ച്ചയില്‍ ഇത്തരം ഒരു ഡൊമെയ്ന്‍ നെയിമിന്റെ ആവശ്യകത ബോധ്യപ്പെട്ടുവെന്നും കമ്പനി പ്രതിനിധികള്‍ പറഞ്ഞു.

Scroll To Top