Wednesday December 07, 2016
Latest Updates

ഐറിഷ് വിമാനക്കമ്പനികളെ ഏറ്റെടുക്കുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് ഇത്തിഹാദ് 

ഐറിഷ് വിമാനക്കമ്പനികളെ ഏറ്റെടുക്കുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് ഇത്തിഹാദ് 

അബുദാബി: ഐറിഷ് വിമാനക്കമ്പനികളെ ഏറ്റെടുക്കുന്നുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് പ്രമുഖ ഗള്‍ഫ് വിമാനക്കമ്പനിയായ ഇത്തിഹാദ് എയര്‍വെയ്‌സ്. അയര്‍ലണ്ടിലെ പൊതുമേഖല വിമാനക്കമ്പനിയുടെയും റയ്‌ന്യയറിന്റെയും എയര്‍ലിംഗസിന്റെയും ഓഹരികള്‍ ഇത്തിഹാദ് വാങ്ങുന്നുവെന്നായിരുന്നു വാര്‍ത്ത പ്രചരിച്ചത്. 

എന്നാല്‍ വാര്‍ത്ത നിഷേധിച്ച് ഇത്തിഹാദ് ചീഫ് എക്‌സിക്യൂട്ടീവ് ജെയിംസ് ഹോഗന്‍ തന്നെ രംഗത്ത് വന്നു. നിലവില ഐറിഷ് വിമാനക്കമ്പനികളില്‍ ഇത്തിഹാദ് എയര്‍വെയ്‌സിന് 4.9 ശതമാനം ഓഹരിയാണ് ഉള്ളത്. ഇത് കൂടാതെ കൂടുതല്‍ ഓഹരി പങ്കാളിത്തം വര്‍ദ്ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കമ്പനി മേധാവി അറിയിച്ചു. 

ഇത്തിഹാദ് എയര്‍വെയ്‌സില്‍ യാത്രക്കാര്‍ക്ക് സ്വകാര്യമുറി ഉള്‍പ്പെടെയുള്ള ആഡംബര സൌകര്യങ്ങളുടെ ലോഞ്ചുമായി ബന്ധപ്പെട്ട പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡബ്ലിനിലേക്ക് ബോയിംഗ് 787 വിമാനങ്ങള്‍ സര്‍വീസ് തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. അയര്‍ലണ്ട് തങ്ങള്‍ക്ക് പ്രധാനപ്പെട്ട ഒരു മാര്‍ക്കറ്റ് ആണെന്നും ഇത്തിഹാദ് എയര്‍വെയ്‌സിന്റെ അയര്‍ലണ്ടിലേക്കുള്ള സര്‍വീസുകള്‍ വളരെയധികം പ്രാധാന്യത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. 

എന്നാല്‍ ഐറിഷ് വിമാനക്കമ്പനികളില്‍ ഓഹരി വര്‍ദ്ധിപ്പിക്കാന്‍ ആലോചിക്കുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്ത്. അയര്‍ലണ്ടിന്റെ പൊതുമേഖല വിമാനക്കമ്പനിയില്‍ 25.1 ശതമാനവും രനെയറില്‍ 30 ശതമാനവും ഓഹരി എടുക്കാന്‍ ഇത്തിഹാദ് ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട് പ്രചരിച്ചത്. 

പുതിയ മുറി സൌകര്യങ്ങളുടെ ലോഞ്ചിംഗ് പരിപാടി അബുദാബിയിലാണ് നടന്നത്. എയര്‍ബസ് എ380 വിമാനത്തിലാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. യുഎസ്, ഓസ്‌ട്രേലിയ, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവടങ്ങളിലേക്കുള്ള വിമാനങ്ങളിലാണ് ഈ ആഡംബര സൗകര്യം ലഭിക്കുക. 14,400 യൂറോയാണ് സ്വകാര്യ മുറിയില്‍ യാത്ര ചെയ്യുന്നതിനുള്ള നിരക്ക്. യാത്രാ ചെലവ് അല്പ്പം കൂടുതലാണെങ്കിലും സ്വകാര്യ ജെറ്റിനേക്കാള്‍ ലാഭകരമാണ് ഇതെന്ന് ഇത്തിഹാദ് മേധാവ് ജെയിംസ് ഹോഗന്‍ പറഞ്ഞു.

Scroll To Top