Wednesday December 07, 2016
Latest Updates

ഐറിഷ് വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനായി അമേരിക്കയിലേക്ക് കുടിയേറാന്‍ അവസരം 

ഐറിഷ് വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനായി അമേരിക്കയിലേക്ക് കുടിയേറാന്‍ അവസരം 

ഡബ്ലിന്‍: അയര്‍ലണ്ടില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറ്റം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.പ്രധാനമായി പഠനത്തിനാണ് ഐറിഷ് ബിരുദധാരികള്‍ അമേരിക്കയില്‍ കുടിയേറുന്നത്.അമേരിക്ക ജെ 1 വിസ പ്രോഗ്രാം നടപ്പിലാക്കിയതിന് ശേഷമാണ് അമേരിക്കയിലേക്ക് ഐറിഷ് വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് ആരംഭിച്ചത്.

വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം അഭുഭവ പരിചയവും നേടാന്‍ സഹായിക്കുന്ന വിസയാണിത്. കഴിഞ്ഞ വര്‍ഷമാണ് അമേരിക്ക ജെ 1 വിസ അവതരിപ്പിച്ചത്. ഇതോടെ ഐറിഷ് ബിരുദധാരികള്‍ കൂട്ടമായി അമേരിക്കയിലേക്ക് പഠനാവശ്യത്തിന് കുടിയേറാന്‍ ആരംഭിച്ചു.

പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയ ഈ വിസ പ്രോഗ്രാം ഒക്ടോബറില്‍
അവസാനിക്കും. ജെ 1 വിസ പ്രോഗ്രാമിന്റെ കാലാവധി നീട്ടുന്നത് സംബന്ധിച്ച്
അമേരിക്കന്‍ അധികൃതര്‍ പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല. ഈ പശ്ചാത്തലത്തില്‍
ജെ 1 വിസ പ്രോഗ്രാമിന്റെ വിസ കാലാവധി നീട്ടണമെന്ന് അയര്‍ലണ്ട് ഗവണ്‍മെന്റ്
ആവശ്യപ്പെട്ടു. ഐറിഷ് ബിരുദധാരികള്‍ക്ക് വേണ്ടി അമേരിക്കന്‍ സര്‍ക്കാരുമായി
ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ഐറിഷ് എംബസി അധികൃതര്‍ അറിയിച്ചു.

2009 ല്‍ അയര്‍ലണ്ടും അമേരിക്കയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ജെ 1 വിസ
പ്രോഗ്രാം തുടങ്ങിയത്. ജെ 1 വിസയ്ക്ക് അപേക്ഷിക്കുന്ന അപേക്ഷകര്‍ ഐറിഷ്
പൌരന്മാരായിരിക്കണം, യഥാര്‍ത്ഥ വിദ്യാര്‍ത്ഥി തന്നെയായിരിക്കണം. ആവശ്യമായ
സാമ്പത്തിക അടിത്തറ ഉള്ളവരായിരിക്കണം, തുടങ്ങിയവയാണ് ജെ 1 വിസ
ലഭിക്കുന്നതിനുള്ള നിബന്ധനകള്‍.

Scroll To Top