Friday December 09, 2016
Latest Updates

ഐറിഷ് വിദ്യാഭ്യാസ ഫെയറുകള്‍ നവംബര്‍ 16 മുതല്‍ ഇന്ത്യയില്‍ ആരംഭിക്കും

ഐറിഷ് വിദ്യാഭ്യാസ ഫെയറുകള്‍ നവംബര്‍ 16 മുതല്‍ ഇന്ത്യയില്‍ ആരംഭിക്കും

ഡബ്ലിന്‍ :ഇന്ത്യയില്‍ അയര്‍ലണ്ടിന്റെ വിദ്യാഭ്യാസ ഫെയറുകള്‍ നവംബറില്‍ നടക്കും. നാലു പ്രമുഖ നഗരങ്ങളിലായാണ് വിദ്യാഭ്യാസ ഫെയര്‍ നടക്കുന്നത്.അയര്‍ലണ്ടിലേയ്ക്ക് കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളെ ആകര്‍ഷിക്കാനുള്ള ഐറിഷ് സര്‍ക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് വിദ്യാഭ്യാസ ഫെയറുകള്‍ സംഘടിപ്പിക്കുന്നത്.
നവംബര്‍ 16ന് ആരംഭിക്കുന്ന ഫെയര്‍ ആദ്യം നടത്തുന്നത് ചെന്നൈയിലെ താജ് കോറമാന്റലില്‍ വച്ചാണ്. തുടര്‍ന്ന് 17ന് ഒബ്രോയി എംജി റോഡ് ബാംഗ്ലൂരില്‍ വച്ചും 20ന് മുംബൈയിലെ െ്രെടഡന്റ് നിര്‍മാണ്‍ പോയിന്റില്‍ വച്ചും 23ന് ഡല്‍ഹിയിലെ പാര്‍ലമെന്റ് സ്റ്റ്രീട്ടിലുള്ള പാര്‍ക്ക് ഹോട്ടലില്‍ വച്ചും ഫെയറുകള്‍ നടക്കും.
ചെന്നൈയിലും മുംബയിലും അതാതു ദിവസങ്ങളില്‍ രാവിലെ 10മണിക്ക് ആരംഭിക്കുന്ന ഷോ വൈകുന്നേരം 4മണി വരെ നീണ്ടുനില്‍ക്കും. എന്നാല്‍ ബാംഗ്ലൂരിലും ഡല്‍ഹിയിലും ഷോ ആരംഭിക്കുന്നത് 11 മണിയോടെയും അവസാനിക്കുന്നത് 5മണിയോടെയും ആയിരിക്കും.

അയര്‍ലണ്ടിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം തന്നെ ഫെയറില്‍ പങ്കെടുക്കാനായെത്തുന്നുണ്ട്. കോര്‍ക്ക് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി, ഡബ്ലിന്‍ ബിസിനസ്സ് സ്‌കൂള്‍, ഡബ്ലിന്‍ സിറ്റി യൂനിവേഴ്‌സിറ്റി, ഡബ്ലിന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി, ഗാല്‍വേ മായോ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി, ഗ്രിഫിത്ത് കോളേജ്, ലിമറിക് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി, നാഷണല്‍ യൂനിവേഴ്‌സിറ്റി ഓഫ് അയര്‍ലണ്ട് ഗാല്‍വേ, നാഷണല്‍ യൂനിവേഴ്‌സിറ്റി ഓഫ് അയര്‍ലണ്ട് മയ്‌നൂത്ത്, ഷാനന്‍ കോളേജ് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ്, യൂനിവേഴ്‌സിറ്റി കോളേജ് ഓഫ് കോര്‍ക്ക്, യൂനിവേഴ്‌സിറ്റി കോളേജ് ഓഫ് ഡബ്ലിന്‍, യൂനിവേഴ്‌സിറ്റി ഓഫ് ലിമറിക്, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി ബ്ലഞ്ചാഡ്‌സ് ടൗണ്‍, ട്രിനിറ്റി കോളേജ് ഡബ്ലിന്‍, വാട്ടര്‍ഫോര്‍ഡ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി എ്‌നിവയാണ് ഫെയറുകളില്‍ പങ്കുകൊള്ളാനായി ഇന്ത്യയിലേക്കെത്തുന്നത്

Scroll To Top