Monday December 05, 2016
Latest Updates

ഐറിഷ് വാട്ടറില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സമയപരിധി നീട്ടിയേക്കും

ഐറിഷ് വാട്ടറില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സമയപരിധി നീട്ടിയേക്കും

ഡബ്ലിന്‍: പുതിയ ജലനിരക്ക് നിലവില്‍ വന്നതിനെ തുടര്‍ന്ന് ഐറിഷ് വാട്ടറില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സമയപരിധി നീട്ടിയേക്കും. ഐറിഷ് വാട്ടര്‍ അധികൃതര്‍ ഇത് സംബന്ധിച്ച് സൂചന നല്‍കി. നേരത്തെ ഒക്ടോബര്‍ 31 വരെയാണ് സമയപരിധി അനുവദിച്ചിരുന്നത്. എന്നാല്‍ ഇത് നീട്ടിയേക്കുമെന്ന് ഐറിഷ് വാട്ടര് വക്താവ് എലിസബത്ത് ആര്‍നെറ്റ് സൂചന നല്‍കി. 

ഒക്ടോബര്‍ 31നകം 2 മില്യന്‍ ഉപഭോക്താക്കളെങ്കിലും ഐറിഷ് വാട്ടറില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതായിരുന്നു.എന്നാല്‍ സമയപരിധി അവസാനിക്കാന്‍ രണ്ടാഴ്ച ബാക്കി നില്‍ക്കെ ഇനിയും നല്ലൊരു ശതമാനം പേരും രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ് സമയപരിധി നീട്ടാന്‍ അധികൃതര്‍ ആലോചിക്കുന്നത്. അതേസമയം ഐറിഷ് വാട്ടറിന്റെ മറ്റൊരു വക്താവ് സമയപരിധി നീട്ടുന്നുവെന്ന വാര്‍ത്ത തള്ളിക്കളഞ്ഞു.

Scroll To Top