Thursday December 08, 2016
Latest Updates

ഐറിഷ് വാട്ടറില്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് ,സമരം ഒതുക്കാന്‍ സര്‍ക്കാര്‍ തന്ത്രങ്ങള്‍ 

ഐറിഷ് വാട്ടറില്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് ,സമരം ഒതുക്കാന്‍ സര്‍ക്കാര്‍ തന്ത്രങ്ങള്‍ 

ഡബ്ലിന്‍: ഐറിഷ് വാട്ടറില്‍ രജിസ്റ്റര്‍ ചെയ്യേണ്ടന്ന തീരുമാനത്തോടെ അപേക്ഷകള്‍ പൂരിപ്പിക്കാതെ അയച്ച 17,400 പേരുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ട്. ജലനിരക്കിനെതിരെ പ്രതിഷേധം രേഖപ്പെടുത്തി നിരവധി പേര്‍ ആപ്ലിക്കേഷന്‍ പൂരിപ്പിക്കാതെ അയച്ചിരുന്നു. ഇതേതുടര്‍ന്ന് ഇപ്രകാരം അയയ്ക്കുന്നവരെ കൂടി രജിസ്റ്റര്‍ ചെയ്യുമെന്നു ഐറിഷ് വാട്ടര്‍ വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് പ്രതിഷേധ സൂചകമായി പൂരിപ്പിക്കാതെ അയച്ച 17,400 പേരെ കൂടി രജിസ്റ്റര്‍ ചെയ്തത്.

അതേസമയം 870,000 പേര്‍ കൃത്യമായി വിവരങ്ങള്‍ പൂരിപ്പിച്ച ആപ്ലിക്കേഷന്‍ തിരികെ അയച്ചതായി ഐറിഷ് വാട്ടര്‍ വ്യക്തമാക്കി.രാജ്യത്ത് വാട്ടര്‍ ചാര്‍ജിനെതിരെ തെരുവില്‍ ഇറങ്ങുമ്പോഴും നിയമം പാലിക്കാന്‍ ബഹുഭൂരിപക്ഷം പേരും തയ്യാറാവുന്നു എന്നതിന്റെ സൂചനകള്‍ ആണിത്.

പ്രതിഷേധക്കാര്‍ പ്രധാനമന്ത്രിയ്ക്കും സര്‍ക്കാരിനും എതിരെ ആക്രമണം തുടരുകയാണ്.ഇന്നലെ ലീമറിക്കില്‍ എത്തിയ പ്രധാനമന്ത്രി എന്ടാ കെന്നിയ്‌ക്കെതിരെ രൂക്ഷമായ പ്രതിഷേധ പ്രകടനമാണ് നടന്നത്.

dan waഅതെ സമയം കുറഞ്ഞ ജലനിരക്ക് പിന്‍വലിക്കാന്‍ ഇന്നത്തെ സാഹചര്യത്തില്‍ സര്‍ക്കാര്‍ തയാറായേക്കില്ലെന്നു വ്യക്തമായിട്ടുണ്ട്.
പകരം പ്രതിഷേധകരെ നേരിടാന്‍ ആവാതെ കെന്നി നേതൃത്വം ഒഴിയാനും സാധ്യതകള്‍ നിലനില്ക്കുന്നുണ്ട്.ആവശ്യമെങ്കില്‍ അത്തരമൊരു അവസ്ഥയെ നേരിടാന്‍ .ഭരണ കക്ഷിയില്‍ ഇതിനുള്ള പിന്നൊരുക്കങ്ങള്‍ നടക്കുന്നുണ്ട് എന്നാണു സൂചനകള്‍. 

ആപ്ലിക്കേഷന്‍ പൂരിപ്പിക്കാതെ അയക്കുന്നതിലൂടെ ജലനിരക്കില്‍ നിന്ന് ഒഴിവാകാമെന്നു കണക്കു കൂട്ടിയവരുടെ കണക്കുകൂട്ടല്‍ തെറ്റിച്ചു കൊണ്ടാണ് ഐറിഷ് വാട്ടര്‍ ബ്ലാങ്ക് ആപ്ലിക്കേഷന്‍ തിരികെ അയച്ചവരെ കൂടി രജിസ്റ്റര്‍ ചെയ്യാന്‍ തീരുമാനിച്ചത്. പ്രധാനമായും പ്രതിഷേധ സമരങ്ങളില്‍ അണിനിരന്നവരാണ് പൂരിപ്പിക്കാത്ത അപേക്ഷകള്‍ തിരികെ അയച്ചത്.

നിലവില്‍ മൂന്നു തരം അപേക്ഷകളാണ് ഐറിഷ് വാട്ടറില്‍ ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് മാന്‍ഡേറ്റ് ട്രേഡ് യൂണിയന്‍ നേതാവും റൈറ്റ് ടു വാട്ടര്‍ ക്യാംപെയ്ന്‍ പ്രവര്‍ത്തകനുമായ ബ്രെണ്ടന്‍ ഒഗ്ലെ പറഞ്ഞു. ഒന്ന് ഐറിഷ്
വാട്ടറില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് വിസമ്മതം രേഖപ്പെടുത്തിക്കൊണ്ടുള്ള ആപ്ലിക്കേഷന്‍, രണ്ടാമതായി ഒന്നും പൂരിപ്പിക്കാതെ തിരികെ അയച്ചവ, മൂന്നാമതായി പൂരിപ്പിച്ച അപേക്ഷകള്‍. വിസമ്മതം രേഖപ്പെടുത്തിയതോ, പൂരിപ്പിക്കാത്തതോ ആയ എല്ലാ അപ്ലിക്കേഷനുകളും. നിയമപരമായി കണക്കാക്കി
രജിസ്റ്റര്‍ ചെയ്യാനാണ് ഐറിഷ് വാട്ടറിന് നല്കിയിരിക്കുന്ന നിര്‍ദ്ദേശം.

എന്നാല്‍ ഐറിഷ് കോണ്‍ട്രാക്റ്റ് നിയമപ്രകാരം ഇത് നിലനില്‍ക്കില്ലെന്നും പ്രത്യേക സാഹചര്യമാണ് ഇപ്പോള്‍ ഉടലെടുത്തിരിക്കുന്നതെന്നും ഒഗ്ലെ പറഞ്ഞു.

Scroll To Top