Sunday December 04, 2016
Latest Updates

ഐറിഷ് വാട്ടര്‍ സ്റ്റാന്‍ഡിംഗ് ചാര്‍ജിനെച്ചൊല്ലി ഭരണ കക്ഷിയില്‍ ഭിന്നത

ഐറിഷ്  വാട്ടര്‍ സ്റ്റാന്‍ഡിംഗ് ചാര്‍ജിനെച്ചൊല്ലി ഭരണ കക്ഷിയില്‍ ഭിന്നത

ഡബ്ലിന്‍: ഐറിഷ് വാട്ടര്‍ സ്റ്റാന്‍ഡിംഗ് ചാര്‍ജ് ഏര്‍പ്പെടുത്താനുള്ള തീരുമാനത്തെച്ചൊല്ലി ഐറിഷ് ഭരണകക്ഷിയില്‍ ഭിന്നത. സ്റ്റാന്‍ഡിംഗ് ചാര്‍ജുകള്‍ സംബന്ധിച്ച പുതിയ ഭേദഗതികളെച്ചൊല്ലി ഭരണ കക്ഷിയില്‍ പ്രമുഖ പാര്‍ട്ടികള്‍ തമ്മില്‍ കടുത്ത ഭിന്നതയിലാണെന്നാണ് സൂചന. ഫൈന്‍ ഗെയ്ല്‍ പാര്‍ട്ടിയും ലേബര്‍ പാര്‍ട്ടിയും തമ്മിലാണ് പ്രധാന ഭിന്നത. പുതിയ ഭേദഗതികള്‍ സംബന്ധിച്ച് മന്ത്രി ഫില്‍ ഹോഗനുമായി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ലേബര്‍ അംഗങ്ങള്‍ രൂക്ഷമായി തര്‍ക്കിച്ചു. കുടുംബാംഗങ്ങളുടെ എണ്ണമോ, ഉപയോഗിക്കുന്ന ജലത്തിന്റെ അളവിന്റെയോ അടിസ്ഥാനത്തിലല്ല പുതിയ നിരക്കുകള്‍ എന്താണ് പ്രധാന വിമര്‍ശനം.

ഫ്‌ലാറ്റ് നിരക്കിലുള്ള നികുതിയാണ് വാട്ടര്‍ ബില്ലില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒറ്റയ്ക്കുള്ള വീടുകള്‍ക്ക് 319.90 യൂറോയും, സെമി ഡിറ്റാച്ച് ടൈപ്പ് വീടുകള്‍ക്ക് 266.50 യൂറോയും, ടെറസ് താമസക്കാര്‍ക്ക് 213.20 യൂറോയാണ് നിരക്ക്. കുടുംബാംഗങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ജലനിരക്ക് ഈടാക്കണമെന്നാണ് ലേബര്‍ പാര്‍ട്ടിയുടെ അഭിപ്രായം. ഈ വര്‍ഷം അവസാനത്തോടെ 25 ശതമാനം വീടുകളില മാത്രം വാട്ടര്‍ മീറ്റര്‍ ഘടിപ്പിക്കൂ. ബാക്കിയുള്ള 75% വീടുകളിലും ഈ വര്‍ഷം മീറ്റര്‍ ഘടിപ്പിക്കാന്‍ സാധ്യതയില്ല. അതുകൊണ്ട് തന്നെ ഒരു വിഭാഗം ഉപഭോക്താക്കള്‍ക്ക് അസന്തുലിതമായ ബില്‍ നിരക്ക് വരുമെന്നാണ് വിമര്‍ശനം.

50 യൂറോ സ്റ്റാന്‍ഡിംഗ് ചാര്‍ജ് ഏര്‍പ്പെടുത്തും, മുതിര്‍ന്നവര്‍ക്കുള്ള സൗജന്യ വാട്ടര്‍ അലവന്‍സ് 30,000 ലിറ്ററായി ചുരുക്കും, കുട്ടികള്‍ക്ക് സൗജന്യ നിരക്കില്‍ 60,000 ലിറ്റര്‍ വെള്ളം നല്കും തുടങ്ങിയവയാണ് പുതിയ ഭേദഗതികള്‍. തര്‍ക്കത്തിലുള്ള വിഷയങ്ങള്‍ സംബന്ധിച്ച് വീണ്ടും ചര്ച്ച നടത്തുമെന്ന് നേതാക്കള്‍ അറിയിച്ചു.

Scroll To Top