Saturday December 10, 2016
Latest Updates

ഐറിഷ് വാട്ടര്‍ ബില്‍: ഒരാള്‍ക്ക് 30,000 ലിറ്റര്‍ വെള്ളം വരെ സൗജന്യം,ബാക്കിയ്ക്ക് വില കൊടുക്കേണ്ടി വരും

ഐറിഷ് വാട്ടര്‍ ബില്‍: ഒരാള്‍ക്ക് 30,000 ലിറ്റര്‍ വെള്ളം വരെ സൗജന്യം,ബാക്കിയ്ക്ക് വില കൊടുക്കേണ്ടി വരും

ഡബ്ലിന്‍: അയര്‍ലണ്ടില്‍ താമസിക്കുന്ന പ്രായ പൂര്‍ത്തിയായവര്‍ക്ക് ഇനി മുതല്‍ പ്രതിവര്‍ഷം 30,000 ലിറ്റര്‍ വെള്ളമേ സൗജന്യമായി ഉപയോഗിക്കാനാവു.കുട്ടികള്‍ക്കാവട്ടെ സൗജന്യവാട്ടര്‍ അലവന്‍സ് 65,000 ലിറ്റര്‍ ആയിരിക്കും ബാക്കി ഉപയോഗിക്കുന്ന വെള്ളത്തിന് ഐറിഷ് വാട്ടറിന് വില കൊടുക്കേണ്ടി വരും.രോഗികള്‍ക്ക് കൂടുതല്‍ വെള്ളത്തിനായി ആവശ്യപ്പെടാന്‍ അവകാശമുണ്ട്.

അതായത് എല്ലാ ആവശ്യങ്ങള്‍ക്കുമായി ഐറിഷ് വാട്ടറില്‍ നിന്ന് പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് 85 ലിറ്ററില്‍ താഴെ വെള്ളം മാത്രമേ സൌജന്യമായി ഉപയോഗിക്കാനാവു.ഇപ്പോള്‍ അയര്‍ലണ്ടിലെ പ്രായപൂര്‍ത്തിയായ ഒരാള്‍ ശരാശരി ഉപയോഗിക്കുന്ന വെള്ളത്തിന്റെ അളവ് 150 ലിറ്റര്‍ ആണെന്നാണ് കണക്കുകള്‍.

സൗജന്യമായി അനുവദിക്കുന്ന ഈ വെള്ളവും പുതിയതായീ വാട്ടര്‍ ബില്ലില്‍ ഏര്‍പ്പെടുത്തുന്ന സ്റ്റാന്‍ഡിംഗ് ചാര്‍ജിനു വിധേയമായിരിക്കും.അതായത് വെള്ളം ഉപയോഗിച്ചാലും ഇല്ലെങ്കിലും ഓരോ ഉപഭോക്താവും വാര്‍ഷികാടിസ്ഥാനത്തില്‍ സ്റ്റാന്‍ഡിംഗ് ചാര്‍ജ് നല്‍കേണ്ടി വരും.

ഓരോ ഉപഭോക്താക്കളും ഉപയോഗിക്കുന്ന വെള്ളത്തിന്റെ അളവ് അനുസരിച്ചല്ല സ്റ്റാന്‍ഡിംഗ് ചാര്‍ജ് ഈടാക്കുക എന്നും അധികൃതര്‍ അറിയിച്ചു. പകരം എല്ലാ വീടുകള്‍ക്കും ഒരു നിശ്ചിത നിരക്ക് ഏര്‍പ്പെടുത്താനാണ് തീരുമാനം. കണക്ഷന്‍ ചാര്‍ജ് ഉണ്ടായിരിക്കില്ല. ഇന്ന് രാവിലെ നടക്കുന്ന ക്യാബിനറ്റ് മീറ്റിങ്ങില്‍ എന്‍വയോണ്‍മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് മന്ത്രി ഫില്‍ ഹോഗന്‍ സ്റ്റാന്‍ഡിംഗ് ചാര്‍ജ് സംബന്ധിച്ച മെമ്മോറാണ്ടം അവതരിപ്പിക്കും

ഇത് 50 യൂറോയോ അതില്‍ കുറവോ ആയിരിക്കുമെന്ന് റിപ്പോര്‍ട്ട്. വെള്ളത്തിന് നിരക്ക് ഏര്‍പ്പെടുത്തുന്നതോടെ ഉപഭോക്താക്കളുടെ വാര്‍ഷിക ചിലവ് 300 യൂറോ വരെയെങ്കിലും വര്‍ധിക്കും.

സ്റ്റാന്‍ഡിംഗ് നിരക്ക് സംബന്ധിച്ച പുതിയ നിയമ ഭേദഗതികള്‍ എനര്‍ജി റെഗുലേഷന്‍ കമ്മീഷന്റെ അംഗീകാരത്തോട് കൂടി മാത്രമേ നടപ്പിലാക്കാനാകൂ. കമ്മീഷന്‍ ജൂണില്‍ ഇക്കാര്യം പരിശോധിച്ച ശേഷം ഓഗസ്റ്റില്‍ അന്തിമ തീരുമാനം എടുക്കും. വാട്ടര്‍ മീറ്റര്‍ ഘടിപ്പിച്ചിട്ടില്ലാത്ത വീടുകള്‍ക്ക് സമാന അംഗങ്ങളുള്ള വീടുകളുമായിതാരതമ്യം ചെയ്ത് ബില്‍ ഈടാക്കും. മീറ്റര്‍ ഘടിപ്പിച്ച് കഴിഞ്ഞാല്‍ നേരത്തെ ബില്‍നിരക്കിലും അധികം തുക ഈടാക്കിയിട്ടുണ്ടെങ്കില്‍ അത് തിരികെ ചോദിക്കാം.

Scroll To Top