Tuesday December 06, 2016
Latest Updates

ഐറിഷ് വാട്ടര്‍ ജീവനക്കാര്‍ക്ക് യോഗയും ചിരിപരിശീലന ക്ലാസും

ഐറിഷ് വാട്ടര്‍ ജീവനക്കാര്‍ക്ക് യോഗയും ചിരിപരിശീലന ക്ലാസും

ഡബ്ലിന്‍ :ഈ വര്‍ഷം ഏറ്റവും അധികം സംഘര്‍ഷം നേരിടുന്നവര്‍ ഐറിഷ് വാട്ടര്‍ ജീവനക്കാരാണെന്ന് റിപ്പോര്‍ട്ട് .വീടുകളില്‍ ചെന്ന് വാട്ടര്‍ മീറ്റര്‍ ഘടിപ്പിക്കുമ്പോള്‍ അന്യായമായ ടെന്‍ഷന്‍ ഇവര്‍ അനുഭവിക്കുന്നതായാണ് റിപ്പോര്‍ട്ട് .

ഇത് കണക്കിലെടുത്ത് അതിന്റെ ജീവനക്കാര്‍ക്കായി യോഗയും ചിരിപരിശീലന ക്ലാസും സംഘടിപ്പിചിരിക്കുകയാണ് ഇപ്പോള്‍ ഐറിഷ് വാട്ടര്‍ .ഇതിനുവേണ്ടി ആയിരക്കണക്കിന് യൂറോയാണ് പൊടിക്കുന്നത് .

എല്ലാ ദിവസവും രാവിലെ 20 മിനുട്ട് യോഗയും ചിരിപരിശീലനവും കഴിഞ്ഞാവും ജീവനക്കാര്‍ ഫീല്‍ഡിലേയ്ക്ക് ഇറങ്ങുക.എന്തായാലും ഇവരുടെ പെര്‍ഫൊര്‍മന്‍സ് കാണാന്‍ കാത്തിരിക്കുകയാണ് ജനങ്ങള്‍

Scroll To Top