Saturday December 03, 2016
Latest Updates

ഐറിഷ് വാട്ടര്‍ ജനങ്ങളോട് മാപ്പ് പറഞ്ഞു;ജലനിരക്ക് അടയ്ക്കില്ലെന്ന് ജെറി ആഡംസ്,ജനസമരത്തെ നേരിടാതെ,നിരക്ക് പിന്‍വലിക്കാനും സര്‍ക്കാര്‍ തയാറായേക്കുമെന്ന് സൂചനകള്‍ 

ഐറിഷ് വാട്ടര്‍ ജനങ്ങളോട് മാപ്പ് പറഞ്ഞു;ജലനിരക്ക് അടയ്ക്കില്ലെന്ന് ജെറി ആഡംസ്,ജനസമരത്തെ നേരിടാതെ,നിരക്ക് പിന്‍വലിക്കാനും സര്‍ക്കാര്‍ തയാറായേക്കുമെന്ന് സൂചനകള്‍ 

ഡബ്ലിന്‍: ജലനിരക്കിനെതിരെയുള്ള സമരം വിജയത്തിലേക്ക്. ഐറിഷ് വാട്ടര്‍ ജനങ്ങളോട് മാപ്പ് പറഞ്ഞു.അനാവശ്യ കോലാഹലങ്ങള്‍ ഉണ്ടാക്കിയതിന് ഐറിഷ് വാട്ടര്‍ എംഡി ജോണ്‍ ടിരെനി ജനങ്ങളോട് മാപ്പ് പറഞ്ഞു. ഐറിഷ് വാട്ടറിനാല്‍ സമീപ മാസങ്ങളില്‍ ഉണ്ടായ
ബുദ്ധിമുട്ടുകള്‍ക്ക് ഖേദം പ്രകടിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

പരിസ്ഥിതി മന്ത്രി അലന്‍ കെല്ലിയുമായി ഐറിഷ് വാട്ടര്‍ ആസ്ഥാനത്ത് നടത്തിയകൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജലനിരക്കുമായി ബന്ധപ്പെട്ടു ഉണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാരുമായി യോജിച്ച് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്നും ഐറിഷ് വാട്ടര്‍ എംഡി അറിയിച്ചു.

ജലനിരക്കുമായി ബന്ധപ്പെട്ട ഉയര്‍ന്ന പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ ഐറിഷ് വാട്ടര്‍ പിന്‍വലിഞ്ഞേക്കുമെന്ന സൂചന നല്‍കിയായിരുന്നു ഐറിഷ് വാട്ടര്‍ എംഡിയുടെ പ്രസ്താവനയെന്ന് വിലയിരുത്തപ്പെടുന്നു.ഒരു പക്ഷെ ജനകീയ മുന്നേറ്റത്തിന്റെ വെളിച്ചത്തില്‍ പൂര്‍ണ്ണമായും വാട്ടര്‍ ചാര്‍ജ് പിന്‍വലിക്കാനുള്ള നീക്കം പോലും സര്‍ക്കാര്‍ നടത്തുന്നുണ്ട്.എങ്കിലും നാമമാത്രമായെങ്കിലും ഇത് നിലനിര്‍ത്താനാണ് സാധ്യത കൂടുതലും.

അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനമായ ഐറിഷ് വാട്ടര്‍ സ്ഥാപിച്ചതിലുംജലനിരക്കുമായി ബന്ധപ്പെട്ട അനുബന്ധ നടപടികളിലും ഒട്ടേറെ പിഴവുകള്‍
സംഭവിച്ചതായി മന്ത്രി അലന്‍ കെല്ലി സമ്മതിച്ചു. ഐറിഷ് വാട്ടര്‍ സ്ഥാപിക്കാനുള്ള തീരുമാനം തിടുക്കത്തിലായിപ്പോയെന്നും അലന്‍ കെല്ലി പറഞ്ഞു.
ജലവിതരണം സര്‍ക്കാര്‍ നിയന്ത്രണത്തില്‍ തന്നെ നിലനിര്‍ത്തുന്ന കാര്യവും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

ഇതിനിടെ ജലനിരക്കിനെതിരെയുള്ള പ്രക്ഷോഭങ്ങള്‍ പ്രതിദിനം ശക്തിപ്പെടുകയാണ്.പ്രമുഖ നേതാക്കളില്‍ നിന്ന് സമരത്തിനു പിന്തുണ ലഭിച്ചു
കൊണ്ടിരിക്കുകയാണ്. താന്‍ ജലനിരക്ക് അടയ്ക്കില്ലെന്ന് സിന്‍ ഫിന്‍ നേതാവ് ജെറിആഡംസ് പറഞ്ഞു. ജലനിരക്ക് അടയ്ക്കാന്‍ സാമ്പത്തിക ശേഷിയില്ലാത്ത ജനങ്ങളോട് അനുഭാവം പ്രകടിപ്പിച്ച് താനും വാട്ടര്‍ ബില്‍ അടയ്ക്കില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. സിന്‍ ഫിന്‍ നേതാവ് മേരി ലൗ മാക് ഡോണാള്‍ഡും ജലനിരക്ക് അടയ്ക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു.

പാര്‍ട്ടി സമരത്തിന് പൂര്‍ണ്ണ പിന്തുണയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.ഐറിഷ്വാട്ടര്‍ സ്ഥാപിക്കാനുള്ള നീക്കവും ജലനിരക്ക് ഏര്‍പ്പെടുത്താനുള്ള നീക്കവും
തുടക്കം മുതലേ പാളിയതായി സിന്‍ ഫിന്‍ നേതാക്കള്‍ പറഞ്ഞു. ജലനിരക്കിനെതിരെകഴിഞ്ഞ ശനിയാഴ്ച പതിനായിരങ്ങള്‍ അണിനിരന്ന പ്രക്ഷോഭമാണ് നടന്നത്. ഡിസംബര്‍ 10നു വീണ്ടും രാജ്യവ്യാപക പ്രതിഷേധം നടത്താന്‍ തയ്യാറെടുക്കുകയാണ് പ്രതിഷേധക്കാര്‍.ഇതിനിടെ ആദായ നിരക്ക് ഉയര്‍ത്തി ജലനിരക്ക് വേണ്ടെന്നു വയ്ക്കണമെന്ന ആവശ്യം ഭരണ കക്ഷിയില്‍ ശക്തമായിട്ടുണ്ട്.

Scroll To Top