Friday December 09, 2016
Latest Updates

ഐറിഷ് വാട്ടര്‍ ഇനി മുതല്‍ ഉപഭോക്താക്കളുടെ പിപിഎസ് നമ്പര്‍ ചോദിക്കും

ഐറിഷ് വാട്ടര്‍ ഇനി മുതല്‍ ഉപഭോക്താക്കളുടെ പിപിഎസ് നമ്പര്‍ ചോദിക്കും

ഡബ്ലിന്‍: ഐറിഷ് വാട്ടര്‍ ഇനി മുതല്‍ ഉപഭോക്താക്കളുടെ പെഴ്‌സണല്‍ പബ്ലിക് സര്‍വീസ് നമ്പര്‍ (പിപിഎസ്) നമ്പര്‍ ചോദിക്കുമെന്ന് റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം മുതല്‍ പുതുക്കിയ ജലനിരക്ക് നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഐറിഷ് വാട്ടര്‍ പിപിഎസ് നമ്പര്‍ ചോദിക്കാന്‍ തീരുമാനമായത്. വരുന്ന ഏതാനും ആഴ്ചകള്‍ക്കകം ഉപഭോക്താക്കളില്‍ നിന്ന് നമ്പര്‍ ശേഖരിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങും. പിപിഎസ് നമ്പര്‍ പോലെയുള്ള വിവരങ്ങള്‍ ചോദിക്കുന്നത് അസാധാരണമാണ്. എങ്കിലും നമ്പര്‍ ശേഖരിക്കാതെ മറ്റ് മാര്‍ഗമില്ലെന്ന് ഐറിഷ് വാട്ടര്‍ വക്താവ് എലിസബത്ത് ആര്‍നെറ്റ് പറഞ്ഞു.

ഓരോ ഉപഭോക്താവും തങ്ങള്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ മാത്രമേ കൈപ്പറ്റുന്നുള്ളൂ എന്ന് ഉറപ്പാക്കുന്നതിനാണ് ഈ നടപടി എന്നും എലിസബത്ത് ആര്‍നെറ്റ് പറഞ്ഞു. ഗവണ്‍മെന്റ് ആനുകൂല്യങ്ങളുടെ വിതരണവുമായി ബന്ധപ്പെട്ട് പരിഗണിച്ചാല്‍ പിപിഎസ് നമ്പര്‍ ചോദിക്കുന്നത് അത്ര അസാധാരണ നടപടി അല്ലെന്ന് ഐറിഷ് വാട്ടര്‍ പറയുന്നു. ഓരോ ഉപഭോക്താവിനും അവര്‍ അര്‍ഹിക്കുന്ന ഇളവുകളും ആനുകൂല്യങ്ങളും സുതാര്യവും വിശ്വസനീയവുമായ രീതിയില്‍ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ഈ നടപടികള്‍ ഉപകരിക്കുമെന്നും ഐറിഷ് വാട്ടര്‍ വക്താക്കള്‍ പറഞ്ഞു.

പിപിഎസ് നമ്പര്‍ ചോദിക്കുന്നതിന് മുമ്പ് ഡാറ്റ പ്രൊട്ടക്ഷന്‍ കമ്മീഷണറുമായി ബന്ധപ്പെട്ട് അനുമതി നേടാനുള്ള ശ്രമത്തിലാണ് ഐറിഷ് വാട്ടര്‍ വക്താക്കള്‍.

Scroll To Top