Friday December 09, 2016
Latest Updates

ഐറിഷ് ലോട്ടറിയെ 450 മില്ല്യന്‍ യൂറോ ലൈസന്‍സ് ഫീസ് വാങ്ങി പുതിയ നടത്തിപ്പുകാര്‍ക്ക് കൈമാറും

ഐറിഷ് ലോട്ടറിയെ 450 മില്ല്യന്‍ യൂറോ ലൈസന്‍സ് ഫീസ് വാങ്ങി പുതിയ നടത്തിപ്പുകാര്‍ക്ക് കൈമാറും

അയര്‍ലണ്ടിലെ നാഷണല്‍ ലോട്ടറിയായ പ്രീമിയര്‍ ലോട്ടറീസ് അയര്‍ലണ്ടിന് ഇനി പുതിയ നടത്തിപ്പുകാര്‍. . ഒന്റാറിയോ ടീച്ചേര്‍സ് പെന്‍ഷന്‍ പ്ലാനിന്റെ ഉടമസ്ഥതയിലുള്ള കാമ്ലറ്റ് ഗ്രൂപ്പിന് അടുത്ത ലൈസന്‍സ് അവകാശം നല്‍കാനാണ് തീരുമാനമായത്.

ഒന്റാറിയോ ടീച്ചേര്‍സ് പെന്‍ഷന്‍ പ്ലാനായ അന്‍ പോസ്റ്റ് ആന്‍ഡ് അന്‍ പോസ്റ്റ് പെന്‍ഷന്‍ ഫണ്ടിനെയാണ് നാഷണല്‍ ലോട്ടറിയുടെ ലൈസന്‍സ് ഏല്‍പ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അടുത്ത 20 വര്‍ഷത്തേക്കുള്ള കരാറടിസ്ഥാനത്തിലാണ് ലൈസന്‍സ് നല്‍കുക.

പബ്ലിക് എക്‌സ്‌പെന്റിച്ചര്‍ ആന്‍ഡ് റിഫോം വകുപ്പ് മന്ത്രി ബ്രന്റാന്‍ ഹോളിനാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. പ്രീമിയര്‍ ലോട്ടറീസ് അയര്‍ലണ്ടിന്റെ ലൈസന്‍സ് ഫീസായി 405 മില്ല്യണ്‍ യൂറോയാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

അയര്‍ലണ്ടിലെ മികച്ച കമ്പനികളില്‍ ഒന്നാണ് പ്രീമിയര്‍ ലോട്ടറീസ് അയര്‍ലണ്ട്. ഒന്റാറിയോ ടീച്ചേര്‍സ് പെന്‍ഷന്‍ പ്ലാനിന്റെ ഉടമസ്ഥതയിലുള്ള കാമ്ലറ്റ് 1994 മുതല്‍ യുകെ നാഷണല്‍ ലോട്ടറിയുടെ ഓപറേറ്ററായ കാമ്ലറ്റ് യുകെ ലോട്ടറീസ് ലിമിറ്റഡിന്റെ (സിയുകെഎല്‍) സ്ഥാപകര്‍ കൂടിയാണ്.

ലൈസന്‍സ് നല്‍കുന്നതു സംബന്ധിച്ച അവസാനവട്ട ചര്‍ച്ചകള്‍ നടക്കുകയാണ്. എത്രയും പെട്ടെന്നുതന്നെ ലൈസന്‍സ് നല്‍കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പബ്ലിക് എക്‌സ്‌പെന്റിച്ചര്‍ വകുപ്പ് മന്ത്രാലയവും കമ്പനിയും ധാരണയിലെത്തുമെന്നും മന്ത്രി ഹോളിന്‍ പറഞ്ഞു.
ചര്‍ച്ചകള്‍ നവംബറോടെ അവസാനിക്കുമെന്നും ഔദ്യോഗികമായി ഒപ്പുവെക്കാനുള്ള അവസാന തീയ്യതി ഡിസംബറില്‍ ആയിരിക്കുമെന്നുമാണ് റിപ്പോര്‍ട്ട്.

2014 ഒക്ടോബറോടെ തന്നെ പുതിയ ലൈസന്‍സ് നിലവില്‍ വരുമെന്നാണ് കണക്കുകൂട്ടല്‍.
ലോട്ടറിയുടെ ചട്ടങ്ങളും നിയമങ്ങളും അനുസരിച്ചുതന്നെ കാര്യങ്ങള്‍ മുന്നോട്ടുപോകും എന്നാണ് റിപ്പോര്‍ട്ട്. ലാബര്‍ റിലേഷന്‍സ് കമ്മീഷന്റെ നിര്‍ദ്ദേശം തോട്ടറി സ്റ്റാഫുകള്‍ അംഗീകരിച്ചതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. രണ്ടു ഘട്ടമായാണ് ലൈസന്‍സ് തുക അടക്കേണ്ടത്. ലൈസന്‍സ് കരാര്‍ ഒപ്പുവെക്കുന്ന ഡിസംബര്‍ മാസത്തില്‍ ഒന്നാം ഘട്ട തുക അടക്കണം. രണ്ടാ ഘട്ട തുക ലൈസന്‍സ് നിലവില്‍ വരുന്ന 2014 ഒക്ടോബര്‍ മാസവും അടക്കണം.

Scroll To Top