Saturday December 10, 2016
Latest Updates

ഐറിഷ് രാഷ്ട്രീയക്കാര്‍ കഴിവില്ലാത്തവരെന്ന് അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകര്‍

ഐറിഷ് രാഷ്ട്രീയക്കാര്‍ കഴിവില്ലാത്തവരെന്ന് അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകര്‍

ഡബ്ലിന്‍: ഐറിഷ് രാഷ്ട്രീയക്കാര്‍ കഴിവില്ലാത്തവരെന്ന് അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകര്‍. അമേരിക്കയുടെ നാഷണല്‍ പബ്ലിക് റേഡിയോയുടെ ഇന്റര്‍നാഷണല്‍ ബ്യൂറോ പ്രൊഡ്യൂസറായ റിച്ച് പ്രെസ്റ്റനാണ് വിവാദ പ്രസ്താവന നടത്തിയത്. ട്വിറ്ററിലൂടെയായിരുന്നു വിവാദ പ്രസ്താവന. റേഡിയോയുടെ ഒരു പരിപാടിയുടെ ഭാഗമായി പ്രെസ്റ്റന്‍ വിവിധ രാജ്യനഗളിലെ രാഷ്ട്രീയക്കാരെ അഭിമുഖം നടത്തിയിട്ടുണ്ട്. എന്നാല്‍ താന്‍ അഭിമുഖം ചെയ്തതില്‍ ഏറ്റവും മോശം രാഷ്ട്രീയക്കാര്‍ അയര്‍ലണ്ടിലേതാണെന്ന് പ്രെസ്റ്റന്‍ പറഞ്ഞു. 

യൂറോപ്പ്, യുഎസ് മുതല്‍ ആഫ്രിക്ക വരെയുള്ള വിവിധ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാര്‍ മുതല്‍ പ്രാദേശിക കൌണ്‍സിലര്‍മാര്‍ വരെയുള്ളവരെ താന്‍ ഇന്റര്‍വ്യൂ ചെയ്തിട്ടുണ്ട്. എന്നാല്‍ ഐറിഷ് രാഷ്ട്രീയക്കാര്‍ തീര്ത്തും കഴിവില്ലാത്തവരും പ്രൊഫഷനല്‍ സമീപനം ഇല്ലാത്തവരുമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. നാഷണല്‍ പബ്ലിക് റേഡിയോയുടെ ലണ്ടന്‍ കറസ്‌പോണ്ടന്റും പ്രെസ്റ്റന്റെ സഹപ്രവര്‍ത്തകനുമായ ആരി ഷപിരോയും തന്റെ സുഹൃത്തിന്റെ അഭിപ്രായം ശരിവച്ച് ട്വീറ്റ് ചെയ്തു. 

അഭിമുഖം സമ്മതിച്ച ശേഷം അവസാന നിമിഷം 3 ഐറിഷ് മന്ത്രിമാര്‍ പിന്മാറിയതായി ഇവര്‍ ട്വീറ്റ് ചെയ്തു. ഇത് ഉള്‍പ്പെടെയുള്ള കാര്യങ്ങലാകാം ഐറിഷ് രാഷ്ട്രീയക്കാര്‍ മോശക്കാരാണെന്ന പ്രസ്ഥാവനയിലേക്ക് അമേരിക്കന്‍ പത്രപ്രവര്‍ത്തകരെ നയിച്ചത്. ഞായറാഴ്ചയാണ് ഇരുവരും അയര്‍ലണ്ടില്‍ എത്തിയത്. അടുത്ത ആഴ്ച അവസാനം വരെ ഇവര്‍ അയര്‍ലണ്ടില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

Scroll To Top