Sunday December 04, 2016
Latest Updates

ഐറിഷ് രജിസ്‌ട്രേഡ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കഴിഞ്ഞ വര്‍ഷം ഗവണ്‍മെന്റ് ഫണ്ടില്‍ നിന്ന് സംഭാവന ലഭിച്ചത് 13 മില്യന്‍ യൂറോ !

ഐറിഷ് രജിസ്‌ട്രേഡ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കഴിഞ്ഞ വര്‍ഷം ഗവണ്‍മെന്റ് ഫണ്ടില്‍ നിന്ന് സംഭാവന ലഭിച്ചത് 13 മില്യന്‍ യൂറോ !

ഡബ്ലിന്‍: അയര്‍ലണ്ടിലെ രജിസ്‌ട്രേഡ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കഴിഞ്ഞ ഒരു
വര്‍ഷത്തിനിടെ 13 മില്യന്‍ യൂറോ ഗവണ്‍മെന്റ് ഫണ്ടില്‍ നിന്ന് സംഭാവന ലഭിച്ചതായി
റിപ്പോര്‍ട്ട്. സ്റ്റാന്‍ഡേര്‍ഡ് ഇന്‍ പബ്ലിക് കമ്മീഷന്‍ ഓഫീസാണ് ഇത് സംബന്ധിച്ച
റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ഏറ്റവുമധികം സംഭാവന ലഭിച്ചത് ഫൈന്‍ ഗെയ്ല്‍
പാര്‍ട്ടിക്കാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഫൈന്‍ ഗെയ്ല്‍ പാര്‍ട്ടിക്ക് മാത്രമായി
2.2 മില്യന്‍ യൂറോ സംഭാവന ലഭിച്ചു.

ഇലക്ട്രല്‍ ആക്റ്റ് പ്രകാരമാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഗവണ്‍മെന്റ് ഫണ്ടില്‍
നിന്ന് സംഭാവന നല്കുന്നത്. ഇതിന്റെ മേല്‍നോട്ട അധികാരം മാത്രമേ
സ്റ്റാന്‍ഡേര്‍ഡ് ഇന്‍ പബ്ലിക് കമ്മീഷന്‍ ഒഫീസിനുള്ളൂ. എങ്ങനെയൊക്കെ ഫണ്ട്
അനുവദിക്കണം എന്നതില്‍ നിയന്ത്രണമില്ല. അയര്‍ലണ്ടിലെ പ്രമുഖ രാഷ്ട്രീയ
കക്ഷികളായ ഫൈന്‍ ഗെയ്ല്‍, ഫിയാന ഫെയ്ല്‍, സിന്‍ ഫിന്‍, ലേബര്‍ പാര്‍ട്ടി എന്നീ
പാര്‍ട്ടികള്‍ എല്ലാവരും കൂടി ചേര്‍ന്നാണ് ഒരു വര്‍ഷം കൊണ്ട്13 മില്യന്‍ യൂറോ
സംഭാവന കൈപ്പറ്റിയത്.

ലേബര്‍ പാര്‍ട്ടി 1.2 മില്യന്‍ യൂറോയും, ഫിയാന ഫെയ്ല്‍ 1.1 മില്യന്‍ യൂറോയും സിന്‍
ഫിന്‍ പാര്‍ട്ടി 720,000 യൂറോയും സംഭാവന കൈപ്പറ്റിയിട്ടുണ്ട്. പാര്‍ട്ടികളുടെ
പ്രാധിനിധ്യത്തിന് ആനുപാതികമായാണ് സംഭാവന അനുവദിക്കുന്നത്. ഗവണ്‍മെന്റ്
അനുവദിക്കുന്ന സംഭാവനയ്ക്ക് നികുതി അടയ്‌ക്കേണ്ടതില്ല, കൂടാതെ
തെരഞ്ഞെടുപ്പ് ചെലവുകള്‍ക്കോ ജനഹിത പരിശോധന സംബന്ധിച്ച ചെലവുകള്‍ക്കോ ഈ തുക
ഉപയോഗിക്കരുതെന്നും നിബന്ധനയുണ്ട്. ഫൈന്‍ ഗെയ്ല്‍ പാര്‍ട്ടിക്ക് ലഭിച്ച
സംഭാവനയില്‍ 880,000 യൂറോയുടെ മൌണ്ട് സ്ട്രീറ്റിലെ പാര്‍ട്ടി ആസ്ഥാനം
പുതുക്കിപ്പണിയുന്നതിനാണ് ഉപയോഗിച്ചത്.

Scroll To Top