Saturday December 03, 2016
Latest Updates

ഐറിഷ് യുവതികള്‍ ഗര്‍ഭഛിദ്രത്തിനായി യു കെ യിലേക്ക്

ഐറിഷ് യുവതികള്‍ ഗര്‍ഭഛിദ്രത്തിനായി യു കെ യിലേക്ക്

ഡബ്ലിന്‍: ഐറിഷ് യുവതികള്‍ ഗര്‍ഭഛിദ്രത്തിനായി യുകെയിലേക്ക്. ഈ വര്‍ഷം മാത്രം അഞ്ഞൂറിലധികം ഐറിഷ് പെണ്‍കുട്ടികള്‍ യുകെയില്‍ നിന്ന് ഗര്‍ഭഛിദ്രം ചെയ്തു. അബോര്‍ഷന്‍ സപ്പോര്‍ട്ട് നെറ്റ്‌വര്‍ക്ക് ആണ് ഈ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. അയര്‍ലണ്ടില്‍ നിന്ന് അബോര്‍ഷന്‍ തേടി എത്തിയ യുവതികള്‍ക്കായി ചാരിറ്റി സംഘടന 50,000 യൂറോ ചെലവഴിച്ചതായും ഇവര്‍ വെളിപ്പെടുത്തി. 

അബോര്‍ഷന്റെ ചെലവ് താങ്ങാനാകാത്ത യുവതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനാണ് ഈ തുക അനുവദിച്ചത്. അയര്‍ലണ്ടില്‍ നിന്ന് നിരവധി യുവതികള്‍ അബോര്‍ഷന് ഉപദേശം തേടി വിളിക്കാറുണ്ടെന്നും സംഘടന വെളിപ്പെടുത്തി. അബോര്‍ഷനായി യുകെയിലെത്തുന്ന ഐറിഷ് പെണ്‍കുട്ടികളുടെ എണ്ണത്തില്‍ ഓരോ വര്‍ഷവും വര്‍ധനയുണ്ട്. ഗര്‍ഭഛിദ്രത്തിന് എത്തുന്ന യുവതികള്‍ക്ക് സാമ്പത്തിക സഹായവും താമസ സൌകര്യവും ചാരിറ്റി സംഘടന നല്‍കുന്നു.

അയര്‍ലണ്ടിന് പുറമേ നോര്‍ത്തേന്‍ അയര്‍ലണ്ടില്‍ നിന്നും നിരവധി പെണ്‍കുട്ടികള്‍ ഗര്‍ഭഛിദ്രത്തിനായി ബ്രിട്ടനിലെത്തുന്നുണ്ട്. മാതൃരാജ്യത്തെ നിയമപരമായ അബോര്‍ഷന്‍ അനുവദനീയമല്ലാത്ത രാജ്യങ്ങളില്‍ നിന്ന് എത്തുന്ന പെണ്‍കുട്ടികള്‍ക്ക് സുരക്ഷിതവും പ്രായോഗികവുമായ പിന്തുണയാണ് നല്‍കുന്നതെന്നും ചാരിറ്റി സംഘടന വ്യക്തമാക്കി

Scroll To Top