Tuesday December 06, 2016
Latest Updates

ഐറിഷ് മെസേജിംഗ് കമ്പനി ഹാക്ക് ചെയ്ത് ലക്ഷക്കണക്കിന് ഡാറ്റകള്‍ പുറത്ത് വിട്ടു

ഐറിഷ് മെസേജിംഗ് കമ്പനി ഹാക്ക് ചെയ്ത് ലക്ഷക്കണക്കിന് ഡാറ്റകള്‍ പുറത്ത് വിട്ടു

ഡബ്ലിന്‍ :ലക്ഷക്കണക്കിന് ഐറിഷുകാര്‍ മെസ്സേജിംഗിനായി ഉപയോഗിക്കുന്ന സ്‌നാപ്ചാറ്റ് ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ഇത്തരത്തില്‍ ഹാക്ക് ചെയ്യപ്പെട്ട വിവരങ്ങള്‍ ആളുകളുടെ ഫോണ്‍ നമ്പറും വ്യക്തി വിവരങ്ങളുമടക്കം പ്രസിദ്ധീകരിക്കപ്പെട്ടപ്പോഴാണ് ഹാക്കിംഗ് വിവരം വെളിയിലായത്.
ഏകദേശം 255,000ത്തോളം യുവാക്കള്‍ ദിനംപ്രതി ഉപഭോക്താക്കളായെത്തുന്ന സ്‌നാപ്ചാറ്റില്‍ പലരും കൊടുത്തിരിക്കുന്ന വ്യക്തി വിവരങ്ങളും ഫോണ്‍ നമ്പറുകളും ഒരു സംഘടന ഇന്റര്‍നെറ്റ് മുഖാന്തരം പ്രസിദ്ധീകരിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയ സര്‍വ്വീസുകളുടെ സെക്യൂരിറ്റി സെറ്റിംഗ്‌സില്‍ വന്നിട്ടുള്ള തകര്‍ച്ച കാണിക്കുക എന്നതായിരുന്നു ഇതു പ്രസിദ്ധീകരിച്ചതുവഴി സംഘടന ലക്ഷ്യമിട്ടത്.
ഇത്തരത്തില്‍ നെറ്റില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഫോണ്‍ നമ്പറുകളില്‍ അവസാനത്തെ രണ്ടക്കം നല്‍കാതെയായിരുന്നു പ്രസിദ്ധീകരിച്ചിരുന്നത്.
ഇത് സ്‌നാപ്ചാറ്റ് പോലുള്ള സോഷ്യല്‍ മീഡിയകളുടെ സെക്യൂരിറ്റി സംവിധാനത്തില്‍ വന്നേക്കാവുന്ന പാളിച്ചകളെക്കുറിച്ച് ജനങ്ങളെ ബോധവാന്‍മാരാക്കാനാണെന്നും ഹാക്കര്‍മാര്‍ ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരിക്കുന്നു.
വളരെ വൈകിയ അവസ്ഥയിലാണുള്ളതെന്നറിയാമെങ്കിലും തങ്ങളുടെ തകര്‍ച്ചയെ ശരിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ കമ്പനിയുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നുണ്ടെന്നും ഉപഭോക്താക്കള്‍ എന്ന നിലയില്‍ ഇത്തരം കമ്പനികളില്‍ തങ്ങള്‍ നല്‍കുന്ന വ്യക്തി വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കാനുള്ള ഉത്തരവാദിത്വവും കമ്പനിക്കുണ്ടെന്നും ഹാക്കര്‍മാരുടെ പ്രസ്താവനയില്‍ പറയുന്നു.
പ്രായപൂര്‍ത്തി ആയവരില്‍ 13ശതമാനത്തോളം ഐറിഷുകാരും സ്‌നാപ്ചാറ്റ് ഉപയോഗിക്കുന്നുണ്ടെന്നാണ് ഐറിഷ് പോളിംഗ് ഫേം ആയ ഇപ്‌സോസ് എംആര്‍ബിഐ അഭിപ്രായപ്പെടുന്നത്. ഇത് ഏറ്റവും കൂടുതലായി ഉപയോഗിക്കുന്നത് യുവാക്കളും കുട്ടികളും ആണെന്നും ഉപയോഗിക്കുന്നവരുടെ പ്രായം 35ല്‍ കുറവാണെന്നും എംആര്‍ബിഐ പറയുന്നു.
കമ്പനി നഷ്ടത്തിലേക്കാകുന്ന കാഴ്ച്ചയാണ് കുറച്ചുമാസങ്ങളായി കാണാന്‍ സാധിക്കുന്നത്. ഫേസ്ബുക്ക് ഇതിനായി ഉറപ്പിച്ചിരുന്ന ലേലത്തുക 3 ബില്ല്യന്‍ ഡോളറായി കുറയുകും ചെയ്തിരുന്നു.
വളരെ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ പറ്റുന്നതും മെസ്സേജുകള്‍ എളുപ്പത്തില്‍ ഡിലീറ്റ്‌ചെയ്ത് കളയാന്‍ സാധിക്കുന്നതുമായ സര്‍വ്വീസ് ആയതിനാലാണ് യുവാക്കളും കൗമാരക്കാരും പെട്ടെന്ന് സ്‌നാപ്ചാറ്റിലേക്ക് ആകര്‍ഷിക്കപ്പെട്ടത്.
സ്‌നാപ്ചാറ്റ് പോലുള്ള വാട്‌സ്ആപില്‍ 22ശതമാനത്തോളം ഐറിഷ് ഉപഭോക്താക്കളും വൈബറില്‍ 33 ശതമാനം ഉപഭോക്താക്കളും ഫേസ്ബുക്ക് മെസ്സേഞ്ചറില്‍ 33ശതമാനം ഉപഭോക്താക്കളുമാണ് സജീവമായി ഉള്ളത്.
ഫോണിംഗ് മെസ്സേജുകള്‍ക്ക് പകരമായാണ് പലരും ഇത്തരം സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതെന്നാണ് ഐറിഷ് ടെലികോം റെഗുലേറ്റര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്.

Scroll To Top