Friday December 09, 2016
Latest Updates

ഐറിഷ് മലയാളി ഓസ്‌കാര്‍ ട്രാവല്‍സ് ഇലക്ഷന്‍ ഫലപ്രവചന മത്സരം ഇന്ന് അവസാനിക്കും ,വന്‍ പ്രതീകരണം 

ഐറിഷ് മലയാളി ഓസ്‌കാര്‍ ട്രാവല്‍സ് ഇലക്ഷന്‍ ഫലപ്രവചന മത്സരം ഇന്ന് അവസാനിക്കും ,വന്‍ പ്രതീകരണം 

‘എന്റെ ഇന്ത്യ ..എന്റെ കേരളം ,എന്റെ സ്ഥാനാര്‍ഥി’

ഭാരതത്തിന്റെ പതിനാറാമത് ലോകസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഏപ്രില്‍ 7 മുതല്‍ മെയ് 12 വരെ വിവിധ ഘട്ടങ്ങളായി ആവേശപൂര്‍വ്വം സമാപിച്ചു.ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ 82 കോടിയോളം ജനങ്ങളില്‍ (ഏകദേശം 815 മില്ല്യന്‍ ) ഏതാണ്ട് 66 % പേരും ഈ കാലയളവില്‍ വോട്ടു രേഖപ്പെടുത്താന്‍ പോളിംഗ് ബൂത്തുകളില്‍ എത്തി.ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു റിക്കാര്‍ഡ് പോളിംഗാണ് ഇത്തവണ നടന്നത്.80 ശതമാനത്തില്‍ അധികം വോട്ടു രേഖപ്പെടുത്തിയ ബംഗാളിലെ ജനത ജനാധിപത്യത്തിന് തന്നെ അഭിമാനകരമായ ഉത്തരവാദിത്വമാണ് നിര്‍വഹിച്ചത്.

എക്‌സിറ്റ് പോളുകളിലൂടെ ഫല സൂചനകള്‍ പുറത്തുവന്നു കഴിഞ്ഞു.കേരളത്തില്‍ വന്‍നേട്ടം പ്രതീക്ഷിച്ചിരുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയ്ക്ക് സീറ്റുകള്‍ കുറയുമെന്നാണ് എക്‌സിറ്റ് പോളുകള്‍ വ്യക്തമാക്കുന്നതെങ്കിലും ഫലം വന്നു കഴിയുമ്പോള്‍ അറിയാം എത്രയിടങ്ങളില്‍ അട്ടിമറി നടന്നിട്ടുണ്ടെന്ന്.പത്തനംതിട്ട ,തിരുവനന്തപുരം,കൊല്ലം അടക്കമുള്ള ചില മണ്ഡലങ്ങളില്‍ വോട്ടര്‍മാര്‍ എക്‌സിറ്റ് പോള്‍ നടത്തിയ ഏജന്‍സികളെ പോലും തെറ്റിദ്ധരിപ്പിച്ചു പറയാനുള്ള സാധ്യതകള്‍ ഏറെയാണ്.16 ന് ഉച്ചയോടെ സാധ്യതാപ്രവചനങ്ങള്‍ അവസാനിക്കുമ്പോള്‍ ,മാത്രമേ യഥാര്‍ഥചിത്രം പുറത്തു വരൂ.

വോട്ടുരേഖപ്പെടുത്താനാവാതെ അയര്‍ലണ്ട് അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ കഴിയുന്ന ഒരു കോടിയോളം പ്രവാസികള്‍ക്ക് വേണ്ടി ലോകസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഓസ്‌കാര്‍ ട്രാവല്‌സിന്റെ സഹകരണത്തോടെ ഐറിഷ് മലയാളി ആവിഷ്‌കരിച്ച ഓണ്‍ലൈന്‍ ഫലപ്രവചന മത്സരത്തിന് വായനക്കാരില്‍ നിന്നും ആവേശകരമായ പ്രതീകരണമാണ് ഇപ്പോഴും ലഭിച്ചു കൊണ്ടിരിക്കുന്നത്.അയര്‍ലണ്ടില്‍ നിന്നും മാത്രമല്ല ,അമേരിക്ക ,കാനഡ ,യൂറോപ്പിലെയും ആഫ്രിക്കയിലെയും രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാമായി നൂറുകണക്കിന് പേര്‍ ഫലപ്രവചന മത്സരത്തില്‍ പങ്കെടുത്തു വരുന്നു.ആസ്‌ട്രേലിയയിലെയും ,വിവിധ ഗള്‍ഫ് രാജ്യങ്ങളിലെയും പ്രവാസി മലയാളി വായനക്കാരും ആവേശപൂര്‍വ്വം ‘ഐറിഷ് മലയാളി’ യുടെ ഈ ഉദ്യമത്തില്‍ പങ്കെടുത്തിരുന്നു.

ഡബ്ലിനിലെ പ്രമുഖ ട്രാവല്‍ എജന്‌സിയായ ഓസ്‌കാര്‍ ട്രാവല്‍സിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഐറിഷ് മലയാളി ഓസ്‌കാര്‍ ട്രാവല്‍സ് ഇലക്ഷന്‍ ഫലപ്രവചന മത്സരം 2014 എന്ന പരിപാടി മെയ് 14 ന് അവസാനിക്കുകയാണ്.മെയ് 14 ന് രാത്രി ഐറിഷ് സമയം 12 മണിവരെ മാന്യ വായനക്കാര്‍ക്ക് ലോകത്തിന്റെ ഏതു ഭാഗത്തിരുന്നും  ഫലപ്രവചന മത്സരത്തില്‍ പങ്കെടുക്കാം.കേരളത്തിലെ നിങ്ങളുടെ പ്രിയപ്പെട്ട സ്ഥാനാര്‍ഥികള്‍ക്ക് വോട്ടുചെയ്യാം.ഒന്നല്ല ,കേരളത്തിലെ 20 ലോകസഭാ മണ്‍ഡലങ്ങളിലേക്കും….20 മണ്‍ഡലങ്ങളിലും നിങ്ങളുടെ പ്രവചനങ്ങള്‍ ശരിയായാല്‍ കാത്തിരിക്കുന്നത് ഓസ്‌കാര്‍ ട്രാവല്‍സ് നല്‍കുന്ന സൂപ്പര്‍ബംബര്‍ സമ്മാനം ….കൂടാതെ ഏറ്റവും കൂടുതല്‍ ശരി ഉത്തരങ്ങള്‍ അയയ്ക്കുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തടുക്കുന്ന 5 പേര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും.

ഐറിഷ് മലയാളി ഓസ്‌കാര്‍ ട്രാവല്‍സ് ഇലക്ഷന്‍ ഫലപ്രവചന മത്സരം 2014


മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസാന സമയം : മെയ് 14 ,2014

താഴെ ചേര്‍ത്തിരിക്കുന്ന ലിങ്കില്‍ നിന്നും നിങ്ങള്‍ക്കും മത്സരത്തില്‍ പങ്കു ചേരാം

നിബന്ധനകള്‍ :

1. കേരളത്തിലെ ഇരുപത് ലോകസഭാമണ്‍ഡലങ്ങളിലേയും ,ഫലം കൃത്യമായി പ്രവചിക്കുന്നവര്‍ ഒന്നില്‍ കൂടുതലുണ്ടെങ്കില്‍ അവരുടെ പേരുകള്‍ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്ത് ഒരാള്‍ക്ക് മാത്രമായിരിക്കും സൂപ്പര്‍ ബംബര്‍ സമ്മാനം നല്‍കുന്നത്. ഏറ്റവും കൂടുതല്‍ ശരിയുത്തരം നല്‍കുന്നവരില്‍ 5 പേരെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്ത് ഓരോ പ്രോത്സാഹന സമ്മാനവും നല്‍കുന്നതാണ്.20 ഉത്തരങ്ങളും ആരും ശരിയാക്കിയിട്ടില്ലെങ്കില്‍ യഥാര്‍ഥ ഫലത്തോട് ഏറ്റവും അടുത്ത ഫലം പ്രഖ്യാപിക്കുന്നവരെ ഉള്‍പ്പെടുത്തിയാവും നറുക്കെടുപ്പ് നടത്തപ്പെടുക.

2. എല്ലാ കോളങ്ങളും നിര്‍ബന്ധമായും പൂരിപ്പിക്കേണ്ടതാണ്

3. ഓണ്‍ലൈനില്‍ നടത്തപ്പെടുന്ന മത്സരത്തിന്റെ നടത്തിപ്പും ,ഫലപ്രഖ്യാപനവും മാനെജ്‌മെന്റ്‌റ് ചുമതലപ്പെടുത്തിയിരിക്കുന്ന ജഡ്ജിംഗ് പാനലിന്റെ ചുമതലയില്‍ ആയിരിക്കും നടത്തപ്പെടുക.ജഡ്ജിംഗ് പാനലിന്റെ തീരുമാനങ്ങള്‍ അന്തിമമായിരിക്കും.

4. ഐറിഷ് മലയാളിയുടെ ഏതൊരു വായനക്കാരനും മത്സരത്തില്‍ പങ്കു ചേരാമെങ്കിലും ,അയര്‍ലണ്ടില്‍ വെച്ചായിരിക്കും സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നത്.അവിടെ വെച്ചോ,അഥവാ പിന്നീട് അറിയിക്കുന്ന കേരളത്തിലെ നിശ്ചിത കളക്ഷന്‍ പോയിന്റില്‍ നിന്നോ സമ്മാനാര്‍ഹര്‍ സമ്മാനങ്ങള്‍ ഏറ്റുവാങ്ങേണ്ടതാണ്.

Scroll To Top