Sunday December 11, 2016
Latest Updates

ഐറിഷ് മലയാളിയായ കൗമാരക്കാരി യൂറോപ്പിലെ കലാപ്രേമികളുടെ മനം കവരുന്നു

ഐറിഷ് മലയാളിയായ കൗമാരക്കാരി യൂറോപ്പിലെ കലാപ്രേമികളുടെ മനം കവരുന്നു

ഐറിഷ് മലയാളിയായ കൗമാരക്കാരി ബ്രിട്ടനിലെയും അയര്‍ലണ്ടിലെയും നൃത്തവേദികളില്‍ഒരേ സമയം ശ്രദ്ധേയയാകുന്നു.

എറണാകുളം ജില്ലയില്‍ നിന്ന് അയര്‍ലണ്ടില്‍ കുടിയേറിയ സാമൂഹ്യപ്രവര്‍ത്തകനും മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡണ്ടുമായ മുന്‍ എം എന്‍  ലിങ്ക്വിസ്റ്ററിന്റെയും ബൂമൌണ്ട്  ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് ആയ സോഫിയയുടെയും മകളായ ദിയ ആണ് യൂറോപ്പ്യന്‍ മലയാളികളുടെ ഇടയില്‍ പ്രശസ്ത ആയിക്കൊണ്ടിരിക്കുന്ന ഈ കൊച്ചു കലാകാരി. ‘അയര്‍ലണ്ട് കാ ടാലന്റ്’ എന്ന റിയാലിറ്റി ഷോയില്‍ നൃത്തം അവതരിപ്പിച്ചുകൊണ്ടാണ് ദിയ കലാരംഗത്തേക്ക് ചുവടുവെയ്ക്കുന്നത്.

ഭരതനാട്യവും മോഹിനിയാട്ടവും ചെറുപ്പം മുതലേ ശാസ്ത്രീയമായി അഭ്യസിക്കുന്ന ദിയ അയര്‍ലണ്ട് കാ ടാലന്റ് എന്ന ഷോയിലൂടെ ദേശീയ ശ്രദ്ധ ആകര്‍ഷിക്കുന്ന നര്‍ത്തകിയായി മാറി. അയര്‍ലണ്ടില്‍ ഈ ഷോയിലൂടെ പ്രശസ്തയായ ദിയയുടെ നൃത്തം ആര്‍ടിഇ ടിവിയില്‍ ഉടന്‍ സംപ്രേക്ഷണം ചെയ്യും. ടെലിവിഷന്‍ രംഗത്തും നൃത്തവേദികളിലും ഒരേ സമയം ശ്രദ്ധേയ ആകുന്നതിനിടെയാണ് ദിയയ്ക് ബ്രിട്ടീഷ് മലയാളികളുടെ മുന്നില്‍
തന്റെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവസരം കൈവന്നിരിക്കുന്നത്. ബ്രിട്ടനില്‍
നടക്കാനിരിക്കുന്ന അവാര്‍ഡ് നൈറ്റില്‍ നൃത്തച്ചുവടുകളുമായി ദിയ എത്തുന്നു.
കുച്ചുപ്പുടിയും, മോഹിനിയാട്ടവും ഉള്‍പ്പെടെ ദിയ ബ്രിട്ടനില്‍ ഒന്നിലേറെ
പ്രകടനങ്ങള്‍ കാഴ്ച വയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇതിലൂടെ ഐറിഷ് മലയാളികളെകൂടാതെ യുകെ മലയാളികള്‍ക്കും ദിയയുടെ കലാവിരുന്ന്ആസ്വദിക്കാന്‍ അവസരം ലഭിച്ചിരിക്കുകയാണ്. കുച്ചുപ്പുടിയും, ഭരതനാട്യവുംകൂടാതെ നാടോടി നൃത്തം, സിനിമാറ്റിക് ടാന്‍സ് എന്നിവയിലും ദിയ പ്രാവീണ്യംതെളിയിച്ചിട്ടുണ്ട്. അയര്‍ലണ്ട് കാ ടാലന്റ് ഷോയില്‍ റണ്ണറപ്പായ ദിയ
സ്വിറ്റ്‌സര്‍ലാന്‍ഡ് കേളി കലാമേള, വേള്‍ഡ് മലയാളി കൌണ്‍സില്‍ നൃത്തമേള എന്നീ മേളകളിലും സമ്മാനങ്ങള്‍ വാരിക്കൂട്ടിയിട്ടുണ്ട്

Scroll To Top