Thursday December 08, 2016
Latest Updates

ഐറിഷ് മലയാളികളുടെ മനം കവര്‍ന്ന് എം എ ബേബി ;ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന് തുടക്കമായി

ഐറിഷ് മലയാളികളുടെ മനം കവര്‍ന്ന് എം എ ബേബി  ;ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന് തുടക്കമായി

ഡബ്ലിന്‍ ;ഡബ്ലിന്‍ മലയാളി സമൂഹം കേരളത്തിന്റെ ആരാധ്യരാഷ്ട്രിയ നേതാവിന് ആദരപൂര്‍വ്വം വരവേല്‍പ്പ് നല്‍കി.ഡബ്ലിനില്‍ ബുധനാഴ്ച രാവിലെ എത്തിയ സി പി ഐ (എം )പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിയെ സന്ദര്‍ശിക്കാന്‍ രാഷ്ട്രീയ ഭേദമന്യെ നിരവധി മലയാളികള്‍ എത്തിചേര്‍ന്നിരുന്നു .ഇനിയൊരു മാറ്റം ഉണ്ടാവുമ്പോള്‍ കേരളത്തിന്റെ ഭരണ നേതൃത്വംതന്നെ ഏറ്റെടുത്തെക്കുമെന്നു പാര്‍ട്ടി അണികളും രാഷ്ട്രീയ നിരീക്ഷകരും കരുതുന്ന എം എ ബേബി തന്നെ സന്ദര്‍ശിക്കാന്‍ എത്തിയ ഓരോ മലയാളിയുടെയും മനസ്സില്‍ ഇടം നേടിയാണ് തിരിച്ചു പോയത്

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഐറിഷ് നേതൃത്വത്തിലെ നേതാക്കളുമായി ചര്‍ച്ച നടത്തിയ അദ്ദേഹം കേരളത്തില്‍ നിന്നുള്ള പാര്‍ട്ടി സഖാക്കളുമായുള്ള കൂടികാഴ്ച്ചയും നടത്തി.അയര്‍ലണ്ടില്‍ പുതിയതായി രൂപികരിക്കുന്ന .ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാനും ബേബി അയര്‍ലണ്ടിലെ സന്ദര്‍ശനം വഴി ലക്ഷ്യമിട്ടിരുന്നു.അസോസിയേഷന്റെ ബ്രിട്ടനിലെ ജനറല്‍ സെക്രട്ടറി ഹര്‍സെവ് ബയിന്‍സന്റെ സാന്നിധ്യത്തില്‍ വര്‍ഗീസ് ജോയി സംഘടനയുടെ ആദ്യ മെമ്പര്‍ഷിപ് ഏറ്റുവാങ്ങി.

സോഷ്യല്‍ സെന്റര്‍ സംഘടിപ്പിച്ച യോഗത്തില്‍ വിഷയം അവതരിപ്പിച്ച അദ്ദേഹം പ്രവാസി മലയാളികളുടെ ചോദ്യങ്ങള്‍ക്കെല്ലാം മികവോടെ മറുപടി നല്‍കി. അടുത്തു വരുന്ന സര്‍ക്കാരിനെ ഇടതുപക്ഷ മുന്നണി നേതൃത്വം നല്‍കുമെന്ന ശുഭാപ്തി വിശ്വാസം പലതവണ വ്യക്തമാക്കിയ പോളിറ്റ് ബ്യൂറോഅംഗം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ചില പദ്ധതികളെകുറിച്ചുള്ള സൂചനകളും നല്‍കി.

മാര്‍ത്തോമ സഭയിലെ ഫാ ജോര്‍ജ് വര്‍ഗീസ് അടക്കം നിരവധി പേര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ഓ ഐ സി സി നേതാവ് ലിന്ക്വിന്‍സ്റ്റാര്‍ മാത്യു ,കേരളാ പ്രവാസി കോണ്‍ഗ്രസ്(എം )നേതാവ് രാജു കുന്നക്കാട്ട് ,കേരളാ ഹൗസ് കോ ഓര്‍ഡിനേറ്റര്‍മാരായ റോയി കുഞ്ചിലക്കാട്ട് ,ഉദയ് നൂറനാട് ,തുടങ്ങി വിവിധ സംഘടനാ നേതാക്കള്‍ എം എ ബേബിയുമായി കൂടിക്കാഴ്ച നടത്താന്‍ എത്തിയിരുന്നു .

റെജി മലയാളം ,ബിനു അന്തിനാട് ,മനോജ് ഡി മാന്നാത്ത് ,രാജന്‍ ചിറ്റാര്‍ എന്നിവര്‍ എംഎ ബേബി പങ്കെടുത്ത വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിlike-and-share

Scroll To Top