Friday December 09, 2016
Latest Updates

ഐറിഷ് മരുന്ന് കമ്പനികള്‍ ജനങ്ങളെ പിഴിഞ്ഞെടുക്കുന്നുവെന്ന് പഠന റിപ്പോര്‍ട്ട്

ഐറിഷ് മരുന്ന് കമ്പനികള്‍ ജനങ്ങളെ പിഴിഞ്ഞെടുക്കുന്നുവെന്ന് പഠന റിപ്പോര്‍ട്ട്

ഡബ്ലിന്‍: ചികിത്സയ്ക്കു ചിലവഴിക്കേണ്ടതില്‍ ഭൂരിഭാഗം പണം ഒഴുകുന്നത് ഫാര്‍മസികളിലേക്കെന്ന് റിപ്പോര്‍ട്ട്.
അയര്‍ലണ്ടിലെ ചികിത്സച്ചിലവു വര്‍ദ്ധിക്കുന്നതിന് എച്ച്എസ്ഇയെ മാത്രം കുറ്റപ്പെടുത്താനാവില്ലെന്ന് ഡബ്ലിന്‍ സെന്റ് ജെയിംസ് ആശുപത്രിയിലെ ക്ലിനിക്കല്‍ ഡയറക്ടര്‍ മൈക്കല്‍ ബാരി പറഞ്ഞു.
ബ്രിട്ടനിലും മറ്റും നല്‍കുന്നതിന്റെ നാലിരട്ടിയോളം പണം മരുന്നുകള്‍ക്ക് മാത്രമായി അയര്‍ലണ്ടില്‍ ചിലവഴിക്കേണ്ടിവരുന്നുണ്ട്. കൂനിന്‍മേല്‍ കുരു എന്ന കണക്കിന് കഴിഞ്ഞ വ്യാഴാഴ്ച്ച ആരോഗ്യവകുപ്പും ഫാര്‍മ്മസ്യൂട്ടിക്കല്‍ വ്യവസായികളും ചേര്‍ന്ന് പുതിയ വിലനിലവാരപ്പട്ടികയോട് അനുകൂലിച്ചിരിക്കുകയാണ്.
ചികിത്സയ്ക്ക് ചിലവഴിക്കേണ്ടതിന്റെ ഭൂരിഭാഗം ചിലവും മരുന്നുകള്‍ വാങ്ങാന്‍ മാത്രമായി ചിലവഴിക്കേണ്ട അവസ്ഥയാണിപ്പോള്‍.
കൊളസ്‌ട്രോള്‍ നിയന്ത്രണത്തിനുള്ള മരുന്നുകള്‍ക്ക് ഇപ്പോള്‍ എന്‍എച്ച്എസ് പ്രതിമാസം 2യൂറോയാണ് നല്‍കുന്നത്. എന്നാല്‍ ഇതേ സ്ഥാനത്ത് എച്ച്എസ്ഇ 9യൂറോയോളം നല്‍കേണ്ടിവരുന്നുമുണ്ട്.
എന്നാല്‍ ഇവിടെ മരുന്നുകള്‍ക്ക് വില കുറയ്ക്കാന്‍ തീരുമാനിച്ചുകഴിഞ്ഞാല്‍ പല മരുന്നുകളും ഐറിഷ് മാര്‍ക്കറ്റുകളില്‍ ഇറക്കാന്‍ പോലും ഫാര്‍മ കമ്പനികള്‍ സമ്മതിക്കുകയില്ലെന്നും മൈക്കല്‍ ബാരി ആരോപിക്കുന്നു.
നിര്‍ബന്ധപൂര്‍വ്വം വില കുറയ്ക്കുകയാണെങ്കില്‍ അത് മരുന്നുകളുടെ ലഭ്യതയെപ്പോലും ബാധിക്കുമെന്നും അതിനാല്‍ വളരെ സൂക്ഷ്മതയോടെമാത്രമേ ഈ പ്രശ്‌നം കൈകാര്യം ചെയ്യാന്‍ സാധിക്കുകയുള്ളൂവെന്നും മൈക്കല്‍ ബാരി കൂട്ടിച്ചേര്‍ത്തു

Scroll To Top