Friday December 09, 2016
Latest Updates

ഐറിഷ് ‘മദ്യപാനപഠന’ വിദ്യാര്‍ഥികള്‍ 

ഐറിഷ് ‘മദ്യപാനപഠന’ വിദ്യാര്‍ഥികള്‍ 

വിദേശത്ത് പഠിക്കുന്ന ഐറിഷ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ അമേരിക്കയുടെ മുന്നറിയിപ്പ്. ഐറിഷ് വിദ്യാര്‍ത്ഥികളുടെ മദ്യപാനവും അക്രമ സ്വഭാവവും വ്യാപക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്നാണ് അമേരിക്കന്‍ അധികൃതരുടെ മുന്നറിയിപ്പ്. അമേരിക്കന്‍ എംബസി അധികൃതരാണ് മുന്നറിയിപ്പ് നല്‍കിയത്. ഈയിടെ അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ ഇന്ത്യക്കാരിയുടെ വാടക വീട് ഐറിഷ് വിദ്യാര്‍ത്ഥികള്‍ മദ്യലഹരിയില്‍ അടിച്ച് തകര്‍ത്തിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഐറിഷ് വിദ്യാര്‍ത്ഥികളുടെ അക്രമ സ്വഭാവത്തിനെതിരെ അമേരിക്ക മുന്നറിയിപ്പ് നല്‍കിയത്. 

ഇന്ത്യക്കാരി ഋതു വോറയുടെ വീട്  ഋതു വോറയുടെ വീട്തല്ലിത്തകര്‍ത്ത സംഭവം അത്യന്തം ഗൌരവമേറിയതാണെന്ന് എംബസി അധികൃതര്‍ പറഞ്ഞു. അമേരിക്കയില്‍ പഠിക്കുന്ന ഐറിഷ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പരസ്യ മദ്യപാനവും കൂട്ടംകൂടിയുള്ള അക്രമവും പതിവാണെന്ന് എംബസി അധികൃതര്‍ പറയുന്നു.ഇവര്‍ മദ്യപാനം പഠിക്കാനാണ് വിദേശത്തു പോകുന്നതെന്ന് കരുതണം ‘എന്നാണ് അമേരിക്കയുടെ വിലയിരുത്തല്‍ ഡബ്ലിനിലെ ആര്‍ഡിഎസില്‍ നടന്ന ഒരു പരിപാടിയിലാണ് അമേരിക്കന്‍ എംബസി അധികൃതര്‍ ഐറിഷ് വിദ്യാര്‍ത്ഥികളുടെ മോശം പെരുമാറ്റത്തിനെതിരെ പരാതി പറഞ്ഞത്.      

വിദേശത്ത് പഠിക്കുന്ന മുഴുവന്‍ ഐറിഷ് വിദ്യാര്‍ത്ഥികളുടെയും പേര് ചീത്തയാക്കാന്‍ ഒരു ചെറുവിഭാഗത്തിന്റെ പ്രവര്‍ത്തനം മതിയെന്ന് എംബസി അധികൃതര്‍ പറഞ്ഞു. ജെ1 വിസയില്‍ അമേരിക്കയില്‍ പഠിക്കുന്ന ഐറിഷ് വിദ്യാര്‍ത്ഥികള്‍ നല്ല പ്രതിഛായ സൃഷ്ടിക്കാന്‍ ശ്രമിക്കണമെന്ന് കോണ്‍ഫ്രണ്‍സില്‍ സംസാരിച്ച വിദേശകാര്യ മന്ത്രി ഷീന്‍ ഷെര്‍ലോക്ക് പറഞ്ഞു.

തല്ലിത്തകര്‍ത്ത  ഋതു വോറയുടെ വീട്

തല്ലിത്തകര്‍ത്ത  ഋതു വോറയുടെ വീട്

Scroll To Top