Friday December 09, 2016
Latest Updates

ഐറിഷ് ബാങ്കുകളുടെ തകര്‍ച്ച :മുന്‍ പ്രധാനമന്ത്രിമാര്‍ക്കും ഉത്തരവാദിത്വമെന്നു എന്ട കെന്നി

ഐറിഷ് ബാങ്കുകളുടെ തകര്‍ച്ച :മുന്‍ പ്രധാനമന്ത്രിമാര്‍ക്കും ഉത്തരവാദിത്വമെന്നു എന്ട കെന്നി

ഡബ്ലിന്‍ : അയര്‍ലണ്ടിലെ ബാങ്കുകളുടെ തകര്‍ച്ചയുടെ ഉത്തരവാദിത്വത്തില്‍ നിന്നും മുന്‍ പ്രധാനമന്ത്രിമാര്‍ക്കും മുന്‍ ഭരണകൂടങ്ങള്‍ക്കും ഒഴിഞ്ഞുനില്‍ക്കാന്‍ ആവില്ലെന്ന് പ്രധാനമന്ത്രി എന്ട കെന്നി .ബാങ്ക് തകര്‍ച്ചയ്ക്ക് കാരണമായ അവസ്ഥകളെ കുറിച്ചുള്ള അറിവ് അവര്‍ക്ക് ഉണ്ടായിരുന്നിരിക്കണമെന്നു പ്രധാനമന്ത്രി സൂചിപ്പിച്ചു.

ബാങ്കിംഗ് അന്വേഷണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യപ്പെടുന്നതില്‍ യാതൊരു വിരോധവും മുന്‍ പ്രധാനമന്ത്രിമാരായ ബെര്‍ടി അഹേണും ബ്രിയാന്‍ കോവനും പ്രകടിപ്പിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി എന്റ കെന്നി പറഞ്ഞു.
മുന്‍ പ്രധാനമന്ത്രിമാരുടെ കയ്യിലുള്ള തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നതിനായി ഇപ്പോഴേ അവരുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിത്തുടങ്ങിയിരിക്കുകയാണ് എന്റ കെന്നി. അന്വേഷണം പക്ഷേ അടുത്ത വര്‍ഷത്തിന്റെ രണ്ടാം പാതിയില്‍ മാത്രമേ ആരംഭിക്കുകയുള്ളൂവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഒരു യഥര്‍ത്ഥ രൂപം ഉണ്ടാക്കിയെടുക്കാന്‍ ഇതുവരെയും സാധിച്ചിട്ടുമില്ല.
ബാങ്കിംഗ് തകര്‍ച്ചയുമായി ബന്ധപ്പെട്ട പല വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കാന്‍ മുന്‍ പ്രധാനമന്ത്രിമാര്‍ക്ക് സാധിച്ചേക്കുമെന്ന വിശ്വാസത്തിലാണ് എന്റ കെന്നി. 2008 സെപ്തംബറിലെ വിവാദപരമായ ബാങ്ക് ഗ്യാരണ്ടി സമയത്ത് പ്രധാനമന്ത്രി സ്ഥാനത്തിരുന്നത് ബ്രിയാന്‍ കോവന്‍ ആയിരുന്നു. അതിനും ആറുമാസം മുന്നെ രാജിവച്ച പ്രധാനമന്ത്രിയാണ് ബെര്‍ടി അഹേണ്‍.
ബാങ്കിംഗ് അന്വേഷണവുമായി ബന്ധപ്പെട്ട യാതൊരു വിധ വിരോധവും തന്റെ മുന്‍ഗാമികള്‍ക്ക് ഉണ്ടായിരിക്കില്ലെന്നാണ് കരുതുന്നതെന്നാണ് എന്റ കെന്നി പറഞ്ഞത്.
ഇത്തരത്തിലുള്ള പരാജയപ്പെട്ട പദ്ധതികളാണ് അയര്‍ലണ്ടിനെ സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളിവിട്ടതെന്നുള്ള ആരോപണങ്ങള്‍ ശക്തമായി ഉയര്‍ന്നുവരുന്ന സാഹചര്യത്തിലാണ് പല അന്വേഷണങ്ങളും തല പൊക്കിത്തുടങ്ങിയിരിക്കുന്നത്.
ഇപ്പോള്‍ കോടതി പരിഗണനയ്‌ക്കെടുത്തിരിക്കുന്നതില്‍ മുന്‍ ബാങ്ക് എക്‌സിക്യൂട്ടീവുമാര്‍ ഉള്‍പ്പെടുന്ന കേസുകള്‍ ഈ അന്വേഷണവുമായി ബന്ധപ്പെടുത്തില്ലെന്നാണ് എന്റ കെന്നി പറഞ്ഞത്.
ബാങ്കിംഗ് സെക്ടറില്‍ നടന്ന ടാക്‌സ് ഇവേഷനെ കുറിച്ച് അന്വേഷിച്ച ഡേര്‍ട്ട് ഇന്‍വെസ്റ്റിഗേഷനാണ് ഇവിടെ പ്രധാനമന്ത്രി ഉദാഹരണമായി കാണിച്ചിരിക്കുന്നത്. ആ അന്വേഷണം മറ്റൊരു കേസുകളുമായും ബന്ധപ്പെടുത്താതെ ആയിരുന്നു മുന്നോട്ടുപോയത്.
മുന്‍പ് കോടതിക്കു മുന്‍പാകെ എത്തിയ ഒരു കേസുപോലും ഈ അന്വേഷണവുമായി ബന്ധപ്പെടുത്തില്ലെന്നാണ് പ്രധാനമന്ത്രി പറയുന്നത്. അതിനാല്‍ തന്നെ ബാങ്കിംഗ് അന്വേഷണവുമായി ബന്ധപ്പെട്ട് രൂപം നല്‍കുന്ന ഏതൊരു സംവിധാനത്തിനും വളരെ അധികം ശ്രദ്ധ നല്‍കേണ്ടത് അത്യാവശ്യമാണെന്നും എന്റ കെന്നി കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഏത് ഒയ്‌റീച്ചസ് കമ്മറ്റിയാണ് ബാങ്കിംഗ് അന്വേഷണത്തിനായി നിയമിക്കപ്പെടുക എന്നതിനെക്കുറിച്ച് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടില്ല.ഫിനാന്‍സ് കമ്മറ്റിയേക്കാളും അധികമായി ഈ കേസ് കൈകാര്യം ചെയ്യാന്‍ കഴിയുക പബ്ലിക് അക്കൗണ്ട് കമ്മറ്റിക്കാണെന്ന വാദവും ഉയരുന്നുണ്ട്.
രണ്ട് കമ്മറ്റികളുടെ ചെയര്‍പേര്‍സണ്‍മാരും അന്വേഷണത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുമുണ്ട്. എന്നാല്‍ ഏതു കമ്മറ്റിയെയാണ് അന്വേഷണത്തിനായി തിരഞ്ഞെടുക്കേണ്ടത് എന്ന് തീരുമാനിക്കേണ്ടത് ഒയിറീച്ചസ് കമ്മറ്റി ഓഫ് പ്രൊസീഡിയര്‍ ആന്‍ഡ് പ്രിവിലേജസ് ആണെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ക്യാബിനറ്റ് അന്വേഷണത്തിന് അനുമതി നല്‍കി കഴിഞ്ഞു. തീര്‍ച്ചയായും അന്വേഷണം നടക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Scroll To Top