Friday December 09, 2016
Latest Updates

ഐറിഷ് ഫെറീസിന്റെ കപ്പലിന് സാങ്കേതിക തകരാറ്: ആയിരത്തോളം യാത്രക്കാര്‍ നടുക്കടലില്‍ കുടുങ്ങി

ഐറിഷ് ഫെറീസിന്റെ കപ്പലിന് സാങ്കേതിക തകരാറ്: ആയിരത്തോളം യാത്രക്കാര്‍ നടുക്കടലില്‍ കുടുങ്ങി

വെക്‌സ് ഫോര്‍ഡ് : സിഗ്‌നല്‍ തകരാറിനെ തുടര്‍ന്ന് ഫ്രാന്‍സില്‍ 1000 ഓളം യാത്രക്കാര്‍ ഒരു രാത്രി മുഴുവന്‍ കപ്പലില്‍ കുടുങ്ങി. ഐറിഷ് ഫെറീസിന്റെ ഉടമസ്ഥതയിലുള്ള കപ്പലിലെ യാത്രക്കാരാണ് കപ്പലില്‍ കുടുങ്ങിയത്. ചെര്‍ബറോയില്‍ നിന്ന് റോസ് ലയറിലേക്ക് പോകുകയായിരുന്ന കപ്പലാണ് കടലിന് നടുവില്‍ നിന്ന് പോയത്. സിഗ്‌നല്‍ തകരാറിനെ തുടര്‍ന്ന് കപ്പല്‍ നടുക്കടലില്‍ നിന്ന് പോകുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയോടെ മറ്റൊരു കപ്പല്‍ എത്തി ഒരു വിഭാഗം യാത്രക്കാരെ കപ്പലില്‍ നിന്ന് കരയില്‍ എത്തിച്ചു. 

നാളെ വൈകുന്നേരത്തോടെയോ സാങ്കേതിക തകരാറ് പരിഹരിക്കാന്‍ കഴിയൂ എന്നാണു സൂചന. കപ്പലിന്റെ രടാര്‍ സംവിധാനം തകരാറിലായതിനെ തുടര്‍ന്നാണ് യാത്രക്കാര്‍ നടുക്കടലില്‍ കുടുങ്ങിയത് എന്നാണു റിപ്പോര്‍ട്ട്. കപ്പലില്‍ കുടുങ്ങിയ നിരവധി യാത്രക്കാര്‍ ട്വിറ്ററിലൂടെയും മറ്റും പ്രതിഷേധം അറിയിക്കുന്നുണ്ട്. ഐറിഷ് ഫെറീസിന്റെ സാങ്കേതിക വിഭാഗം ഫ്രാന്‍സിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. നാളെ തന്നെ സാങ്കേതിക തകരാറ് പരിഹരിച്ച് മുഴുവന്‍ യാത്രക്കാരെയും കരയില്‍ എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഐറിഷ് ഫെറീസ് അധികൃതര്‍ പറഞ്ഞു. 

നാളെ വൈകുന്നേരത്തോടെ കപ്പല്‍ യാത്രാ സജ്ജമാക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഇനി കപ്പലില്‍ അവശേഷിക്കുന്ന യാത്രക്കാര്‍ അതുവരെ സഹകരിക്കണമെന്ന് ഐറിഷ് ഫെറീസ് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. എല്ലാ യാത്രക്കാരുമായും ബന്ധപ്പെട്ട് ഇക്കാര്യം അഭ്യര്‍ത്ഥിച്ചുകൊണ്ടിരിക്കുകയാണെന്നും ഐറിഷ് ഫെറീസ് അധികൃതര്‍ അറിയിച്ചു, കപ്പലിന്റെ സാങ്കേതിക പിഴവ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഐറിഷ് ഫെറീസ് ഡോട്ട് കോം എന്നാ വെബ്‌സൈറ്റില്‍ ലഭ്യമാകുമെന്ന് അധികൃതര്‍ അറിയിച്ചു.

Scroll To Top