Thursday December 08, 2016
Latest Updates

ഐറിഷ് പ്രസിഡന്റ് മൈക്കല്‍ ഡി ഹിഗ്ഗിന്‍സ് ചൈന സന്ദര്‍ശനത്തിന് പുറപ്പെട്ടു

ഐറിഷ് പ്രസിഡന്റ് മൈക്കല്‍ ഡി ഹിഗ്ഗിന്‍സ് ചൈന സന്ദര്‍ശനത്തിന് പുറപ്പെട്ടു

ഡബ്ലിന്‍: ഐറിഷ് പ്രസിഡന്റ് മൈക്കല്‍ ഡി ഹിഗ്ഗിന്‍സ് ചൈന സന്ദര്‍ശനത്തിന് പുറപ്പെട്ടു. എട്ടു ദിവസമാണ് അദ്ദേഹത്തിന്റെ ചൈന സന്ദര്‍ശനം. പ്രഥമ വനിതാ സബീനയും ധനമന്ത്രി മൈക്കല്‍ നൂനനും വിദേശകാര്യ മന്ത്രി ചാര്‍ളി ഫ്‌ലനാഗനും പ്രസിഡന്റിന്റെ സംഘത്തിലുണ്ട്. യാത്ര പുറപ്പെടുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ സൈന്യം ഔദ്യോഗിക സൈനിക ബഹുമതി നല്‍കി. പ്രസിഡന്റും സംഘവും ഇന്ന് ചൈനയില്‍ എത്തും. തുടര്‍ന്ന് സംഘം ഫോര്‍ബിഡന്‍ സിറ്റി സന്ദര്‍ശിക്കും. 

ചൊവ്വാഴ്ച ഹിഗ്ഗിന്‍സിന് ചൈന ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കും. തുടര്‍ന്ന് ചൈനീസ് പ്രസിഡന്റ് സി ജിങ്ങ് പിങ്ങുമായി ഹിഗ്ഗിന്‍സ് കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയില്‍ അയര്‍ലണ്ടും ചൈനയും തമ്മില്‍ നിരവധി കരാറുകള്‍ ഒപ്പിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗാല്‍വെയിലെ എന്‍.യു.ഐ യൂണിവേഴ്‌സിറ്റിയും ചൈനയിലെ ഷിഘ്വ സര്‍വകലാശാലയും തമ്മില്‍ എംഒയു ഒപ്പിടും. 

ചൊവ്വാഴ്ച വൈകുന്നേരം പ്രസിഡന്റിനും സംഘത്തിനും ചൈനീസ് പ്രസിഡന്റ് വിരുന്ന് നല്‍കും. തുടര്‍ന്ന് ഷാങ്ഹായ്യിലേക്ക് പോകുന്ന പ്രസിഡന്റും സംഘവും ചൈനയുടെ പ്രഥമ പ്രസിഡന്റ് സണ്‍ യാത് സെന്നിന്റെ വസതി സന്ദര്‍ശിക്കും. ഉഭയകക്ഷി ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ഈ വര്‍ഷം ഹിഗ്ഗിന്‍സ് നിരവധി രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ഈ വര്‍ഷം ഏപ്രിലില്‍ യുകെയയും മെയ് മാസത്തില്‍ അമേരിക്കയും നവംബറില്‍ ആഫ്രിക്കന്‍ രാഷ്ട്രങ്ങളും ഓഗസ്റ്റില്‍ ഫ്രാന്‍സും ബെല്ജിയവും അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. 

2012 ല്‍ ചൈനീസ് പ്രസിഡന്റ് സി ജിങ്ങ് പിങ്ങ് അയര്‍ലണ്ട് സന്ദര്‍ശിച്ചിരുന്നു.

Scroll To Top