Thursday December 08, 2016
Latest Updates

ഐറിഷ് പാസ്‌പോര്‍ട്ട് രൂപം മാറ്റുന്നു

ഐറിഷ് പാസ്‌പോര്‍ട്ട് രൂപം മാറ്റുന്നു

ഡബ്ലിന്‍ : പുതിയതായി സിറ്റിസന്‍ഷിപ്പ് ലഭിക്കുന്നവര്‍ക്ക് ഇനി ലഭിക്കാന്‍ പോകുന്നത് പുതിയ പാസ്‌പോര്‍ട്ട് .രൂപമാറ്റങ്ങളോടെയുള്ള പുത്തന്‍ ഐറിഷ് പാസ്‌പോര്‍ട്ട് ഉപപ്രധാനമന്ത്രി ഇമന്‍ ഗില്‍മോര്‍ പ്രകാശനം ചെയ്തു. അവൈവ സ്‌റ്റേഡിയം, സാമുവല്‍ ബെക്കറ്റ് ബ്രിഡ്ജ് തുടങ്ങിയ ലാന്‍ഡ്മാര്‍ക്കുകള്‍ പാസ്‌പോര്‍ട്ടില്‍ അച്ചടിച്ചിട്ടുണ്ട്. മാറ്റങ്ങളോടെയുള്ള പാസ്‌പോര്‍ട്ട് വാരാന്ത്യത്തോടെ തന്നെ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്.
സംരക്ഷണവും പുത്തന്‍ രൂപമാറ്റവും ഉള്‍പ്പെടുത്തിയുള്ള പുതിയ പാസ്‌പോര്‍ട്ടാണ് വിദേശകാര്യ മന്ത്രി കൂടിയായ ഗില്‍മോര്‍ പ്രകാശനം ചെയ്തത്.
ഇപ്പോള്‍ നിലവിലുള്ള പാസ്‌പോര്‍ട്ടിനെ അപേക്ഷിച്ച് കുറഞ്ഞ ചിലവ് മാത്രമാണ് ഇപ്പോഴത്തെ പാസ്‌പോര്‍ട്ടിന്റെ രൂപകല്‍പനയ്ക്കായത്. 4 മില്ല്യണ്‍ യൂറോ വാര്‍ഷിക ലാഭം ഇതുവഴി കണക്കാക്കുന്നുണ്ട്. പുത്തന്‍ രൂപമാറ്റം പാസ്‌പോര്‍ട്ടിനുണ്ടായെങ്കിലും ഇതിനടക്കേണ്ട വാര്‍ഷിക ഫീസില്‍ കുറവ് വരുത്തിയിട്ടില്ല.
പുതിയ പാസ്‌പോര്‍ട്ട് തങ്ങളുടെ സംസ്‌കാരത്തെയും ചരിത്രത്തെയും ജനങ്ങളെയും പ്രതിനിധീകരിക്കുന്നുവെന്ന് ഡബ്ലിനിലെ പ്രകാശനച്ചടങ്ങില്‍ വച്ച് ഉപപ്രധാനമന്ത്രി പറഞ്ഞു.
ക്ലിഫ്‌സ് ഓഫ് മോഹറിന്റെ ചിത്രങ്ങളും, ലിഫി നദിക്കരയും, ക്രോഗ് പാട്രിക്കും, റോക്ക് ഓഫ് കാഷലും, അവൈവ സ്‌റ്റേഡിയവും പോലുള്ള ചരിത്ര പ്രധാന സ്ഥലങ്ങളുടെ ചിത്രങ്ങളും ഐറിഷ് സംഗീതത്തെയും നൃത്തത്തെയും പ്രതിനിധീകരിക്കുന്ന ചിത്രങ്ങളും, ഗെയ്‌ലിക് കളിയുടെ ചിത്രവും പുതിയ പാസ്‌പോര്‍ട്ടില്‍ അച്ചടിച്ചിട്ടുണ്ട്.
അയര്‍ലണ്ടിന്റെ പ്രശസ്ത കവിത്രയങ്ങളായ നൗള നി ദൊമനില്‍, വില്ല്യം ബട്‌ലര്‍ യീറ്റ്‌സ്, ജെയിംസ് ഓര്‍ തുടങ്ങിവരുടെ പദ്യഭാഗങ്ങളും പാസ്‌പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
2004 മുതല്‍ നിലവിലിരിക്കുന്ന പഴയ പാസ്‌പോര്‍ട്ടിനു പകരമായി ആഴ്ച്ചകള്‍ക്കുള്ളില്‍തന്നെ പുതിയ പാസ്‌പോര്‍ട്ട് ജനങ്ങളിലെത്തിച്ചേരും.
പത്തു വയസ്സിനു മുകളില്‍ പ്രായമുള്ള ഒരാളുടെ പാസ്‌പോര്‍ട്ടിന്റെ ഫീസ്‌ 80 യൂറോ ആണ്. കുട്ടികളുടെ പാസ്‌പോര്‍ട്ടിന് 25.50 യൂറോയാണ് ഫീസ്‌

Scroll To Top