Tuesday December 06, 2016
Latest Updates

ഐറിഷ് നിയമമന്ത്രി അലന്‍ ഷാറ്റര്‍ രാജിവച്ചു; രാജി ഗാര്‍ഡ വിവാദത്തെ തുടര്‍ന്ന്

ഐറിഷ് നിയമമന്ത്രി അലന്‍ ഷാറ്റര്‍ രാജിവച്ചു; രാജി ഗാര്‍ഡ വിവാദത്തെ തുടര്‍ന്ന്

ഡബ്ലിന്‍: ഐറിഷ് നിയമമന്ത്രി അലന്‍ ഷാറ്റര്‍ രാജിവച്ചു. പ്രധാനമന്ത്രി എന്‍ഡ കെന്നിയാണ് അലന്‍ ഷാറ്ററുടെ രാജിവിവരം പ്രഖ്യാപിച്ചത്. ഗാര്‍ഡ വിവാദവുമായി ബന്ധപ്പെട്ട ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് അലന്‍ ഷാറ്റര്‍ രാജിവച്ചത്. പ്രധാനമന്ത്രി എന്‍ഡ കെന്നിക്ക് രാജിക്കത്ത് കൈമാറുകയായിരുന്നു. ഇക്കാര്യം പ്രധാനമന്ത്രി പാര്‍ലമെന്റിനെ അറിയിച്ചു. ഷാറ്റര്‍ക്കെതിരെ ഉയര്‍ന്ന വിവിധ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പ്രധാനമന്ത്രി എന്‍ഡ കെന്നി സീന്‍ ഗെരിനെ നിയമിച്ചിരുന്നു. ഇദ്ദേഹത്തിന്റെ അന്വേഷണത്തില്‍ ഷാറ്റര്‍ക്കെതിരായ ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തി. ഇതേതുടര്‍ന്നാണ് അലന്‍ ഷാറ്റര്‍ രാജിവച്ചത്. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് വെള്ളിയാഴ്ച പുറത്ത് വിടും. ആരോപണങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ അന്വേഷണത്തിനായി ഒരു കമ്മീഷനെ നിയമിക്കുമെന്നും പ്രധാനമന്ത്രി എന്‍ഡ കെന്നി അറിയിച്ചു. ഗാര്‍ഡയിലെ ക്രമക്കേടുകളെക്കുറിച്ചും ഗുരുതരമായ കൃത്യവിലോപത്തെക്കുറിച്ചും സര്‍ജന്റ് മക്കബെ ഉന്നയിച്ച ആരോപണങ്ങളില്‍ നടപടി കൃത്യ സമയത്ത് നടപടി സ്വീകരിക്കുന്നതില്‍ അലന്‍ ഷാറ്റര്‍ വീഴ്ച വരുത്തിയെന്നാണ് ആരോപണം. ആരോപണത്തില്‍ കഴമ്പുണ്ടെണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അലന്‍ ഷാറ്റര്‍ സ്വയം രാജി സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് പ്രധാനമന്ത്രിക്ക് രാജിക്കത്ത് കൈമാറിയത്. മന്ത്രിയുടെ രാജി വാര്‍ത്ത നിയമമന്ത്രാലയവും സ്ഥിരീകരിച്ചു. ഡാറ്റ പ്രൊട്ടക്ഷന്‍ കമ്മീഷനറുടെ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ അലന്‍ ഷാറ്ററുടെ രാജിക്കായി മുറവിളി ശക്തമായിരുന്നു. എന്നാല്‍ രാജി സംബന്ധിച്ച് മുന്‍ സൂചനയൊന്നും നല്കാതെ അപ്രതീക്ഷിതമായാണ് അലന്‍ ഷാറ്റര്‍ സ്ഥാനമൊഴിഞ്ഞത്.

Scroll To Top