Friday December 09, 2016
Latest Updates

ഐറിഷ് താരം കോളിന്‍ ഫാല്‍വേ സച്ചിന്‍ തെണ്ടുല്‍ക്കറുടെ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് 

ഐറിഷ് താരം കോളിന്‍ ഫാല്‍വേ സച്ചിന്‍ തെണ്ടുല്‍ക്കറുടെ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് 

ഡബ്ലിന്‍: ഐറിഷ് താരം കോളിന്‍ ഫാല്‍വേ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്ക്. സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ ഉടമസ്ഥതയിലുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലേക്കാണ് ഫാല്‍വേ തെരഞ്ഞെടുക്കപ്പെട്ടത്. മുന്‍ ഇംഗ്ലണ്ട് താരം ഡേവിഡ് ജെയിംസ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര താരങ്ങളാണ് കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളിക്കുന്നത്. അന്താരാഷ്ട്ര താരങ്ങള്‍ക്കൊപ്പം കളിക്കാന്‍ അവസരം ലഭിച്ചത് താരതമ്യേന ജൂനിയര്‍ താരമായ ഫാല്‍വേയ്ക്ക് പ്രയോജനം ചെയ്യുമെന്നാണ് കരുതുന്നത്. 

കോര്‍ക്ക് സ്വദേശിയാണ് ഫാല്‍വേ. ഇനി മൂന്ന് മാസം നീണ്ടു നില്‍ക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കളിക്കുന്നതിന് ഫാല്‍വേ ഇന്ത്യയില്‍ ഉണ്ടാകും. ഒക്ടോബറില്‍ തുടങ്ങുന്ന മത്സരങ്ങള്‍ ഡിസംബറില്‍ അവസാനിക്കും. അസമില്‍ വച്ചാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം. മാറ്റ് ചില വിദേശ ലീഗുകളില്‍ കളിക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ഫാല്‍വേയ്ക്ക് ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്ക് ക്ഷണം വന്നത്. 
falve
കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ ഫാല്‍വേ കസവുമുണ്ടുടുത്തു ഓണാഘോഷ പരിപാടികളോട് അനുബന്ധിച്ചു നടത്തിയ ഫുട്‌ബോള്‍ മത്സരത്തിലും ,കോച്ചിംഗിലും ,മറ്റു കളിക്കാരോടൊപ്പം പങ്കെടുത്തു.ടീമിന്റെ ലോഗോയായി തുമ്പി കൈയ്യില്‍ ഫുട്‌ബോള്‍ ഏന്തിയ കൊമ്പനാനയാണ് ടീമിന്റെ ലോഗോയായി തിരഞ്ഞെടുത്തത്.കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ ലോഗോ പ്രകാശനവും നടന്നു

Scroll To Top