Friday December 09, 2016
Latest Updates

ഐറിഷ് ഡിഫന്‍സ് ഫോഴ്‌സ് റിക്രൂട്ട്‌മെന്റ് :കുടിയേറ്റക്കാര്‍ക്കും അവസരം ,മാര്‍ച്ച് 28 ന് ഡബ്ലിനില്‍ ഇന്‍ഫോര്‍മേഷന്‍ സെഷന്‍

ഐറിഷ് ഡിഫന്‍സ് ഫോഴ്‌സ് റിക്രൂട്ട്‌മെന്റ് :കുടിയേറ്റക്കാര്‍ക്കും അവസരം ,മാര്‍ച്ച് 28 ന് ഡബ്ലിനില്‍ ഇന്‍ഫോര്‍മേഷന്‍ സെഷന്‍

ഡബ്ലിന്‍ : അയര്‍ലണ്ട് നേവിയിലും ആര്‍മിയിലും അടക്കം ഈ വര്‍ഷം നടത്തുന്ന റിക്രൂട്ട്‌മെന്റുകളോട് അനുബന്ധിച്ച് ഇന്ത്യാക്കാരടക്കമുള്ള എത്തിനിക് മൈനോറിറ്റി വിഭാഗത്തില്‍ നിന്നുമുള്ളവര്‍ക്കും പ്രത്യേക അവസരങ്ങള്‍ ലഭ്യമാക്കുന്നു.

ഇതിനോടനുബന്ധിച്ച് ഐറിഷ് ഡിഫന്‍സ് ഫോഴ്‌സില്‍ ചേരാന്‍ താല്പര്യമുള്ളവര്‍ക്കായി , കുടിയേറ്റക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ന്യൂ കമ്മ്യൂണിറ്റി പാര്‍ട്ട്‌നര്‍ ഷിപ്പിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 28 വെള്ളിയാഴ്ച്ച ഡബ്ലിന്‍ ഡോര്‍സെറ്റ് സ്ട്രീറ്റിലെ എന്‍ സി പി ഓഫിസില്‍ വെച്ച് (NCP Youth, 53 Upper Dorset St, Dublin 1) ഒരു ഇന്‍ഫോര്‍മേഷന്‍ സെഷന്‍ സംഘടിപ്പിച്ചിട്ടുണ്ട്.

ഓവര്‍സീസ് പീസ് കീപ്പിംഗ് ഫോഴ്‌സ് അടക്കമുള്ള മറ്റു ചില മേഖലകളിലും തൊഴിലവസരങ്ങള്‍ ലഭ്യമാണെന്ന് എന്‍ സി പി അറിയിച്ചു.ഡിഫന്‍സ് ഫോഴ്‌സിലെയ്ക്ക് 17 മുതല്‍ 27 വയസ് വരെ പ്രായമുള്ള അയര്‍ലണ്ടില്‍ താമസക്കാരായവര്‍ക്ക് അപേക്ഷിക്കാം.

ഇന്‍ഫോര്‍മേഷന്‍ പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

For Further Information Contact: Places are limited so RSVP please to info@newcommunities.ie

ഈ വര്‍ഷം ആകെ 900 പേര്‍ക്ക് കര, നാവിക സേനകളില്‍ അവസരം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ക്യാപെയ്ന്‍ ആരംഭിച്ചതായി ജസ്റ്റിസ് മിനിസ്റ്റര്‍ അലന്‍ ഷാട്ടര്‍ അറിയിച്ചു. ഡിഫന്‍സ് ഫോഴ്‌സിലേക്ക് 400 പേരെയും റിസര്‍വ് ഡിഫന്‍സ് ഫോഴ്‌സിലേക്ക് 500 പേരെയുമാണ് റിക്രൂട്ട് ചെയ്യുക.

ജനസംഖ്യ വര്‍ധിച്ചതിനു ആനുപാതികമായി എല്ലാ മേഖലയില്‍ നിന്നുമുള്ള ചെറുപ്പക്കാര്‍ക്ക് അവസരം നല്‍കുന്നതിനാണ് ഐറിഷ് പ്രതിരോധ സേനയുടെ വലുപ്പം വര്‍ധിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. എല്ലാ വിഭാഗം ആളുകള്‍ക്കും പുതിയ നിയമനത്തില്‍ അവസരം ലഭിക്കുമെന്ന് അദേഹം കൂട്ടിച്ചേര്‍ത്തു.

ഡിഫന്‍സ് ഫോഴ്‌സിലേക്ക് അപേക്ഷിക്കുന്നതിന് ഇന്‍ഫോര്‍മേഷന്‍ സെഷനില്‍ പങ്കെടുക്കണമെന്ന് നിര്‍ബന്ധമില്ല.കൂടുതല്‍ വിവരങ്ങള്‍ക്ക് ഐറിഷ് പ്രതിരോധ സേനയുടെ വെബ്‌സൈറ്റായ മിലിട്ടറി ഡോട്ട് ഐഇ(www.military.ie) വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഈ വെബ്‌സൈറ്റിലെ കേന്ദ്രീകൃത ആപ്ലിക്കേഷന്‍ സിസ്റ്റത്തിലൂടെയാകും അപേക്ഷകള്‍ സ്വീകരിക്കുക.ഏപ്രില്‍ 9 വരെ അപേക്ഷ സ്വീകരിക്കും
അയര്‍ലണ്ട് സൈന്യത്തിന്റെ പുനസംഘടനയ്ക്ക് ശേഷം നടക്കുന്ന ആദ്യ റിക്രൂട്ട്‌മെന്റാണിത്. ശാരീരിക ക്ഷമത അളക്കുന്നതിനുള്ള പരീക്ഷയും അഭിമുഖ പരീക്ഷയും നടത്തിയതിനു ശേഷമാകും റിക്രൂട്ട്‌മെന്റ്.

ഈ വര്‍ഷം ഗാര്‍ഡയിലേക്കും റിക്രൂട്ട്‌മെന്റ് പ്രഖ്യാപിച്ചിരുന്നു. 25,000 പേര്‍ പേര്‍ അപേക്ഷിച്ചതില്‍ നിന്ന് 5000 പേരെയാണ് ഗാര്‍ഡ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

Scroll To Top