Saturday December 10, 2016
Latest Updates

ഐറിഷ് ഗ്ലോബല്‍ മിഷന്‍ കണ്‍വന്‍ഷന് ഇന്ന് ഡബ്ലിനില്‍ തുടക്കമാവും

ഐറിഷ് ഗ്ലോബല്‍ മിഷന്‍ കണ്‍വന്‍ഷന് ഇന്ന് ഡബ്ലിനില്‍ തുടക്കമാവും

ഡബ്ലിന്‍ : ഐറിഷ് ഗ്ലോബല്‍ മിഷന്റെ കണ്‍വന്‍ഷന് ഇന്ന് ഡബ്ലിനില്‍ തുടക്കമാവും.ഡബ്ലിന്‍ 15 ലെ ബാലികൂളിന്‍ 18 എ റോസ് മൌണ്ട് ബിസിനസ് പാര്‍ക്കിലുള്ള ഹോപ്പ് ആന്‍ഡ് ഗ്ലോറി എംപവര്‍മെന്റ് സെന്ററില്‍ ആഗസ്റ്റ് 28, 29, 30 (വ്യാഴം, വെള്ളി, ശനി) ദിവസങ്ങളില്‍ വൈകിട്ട് 6 മുതല്‍ 9 വരെയാണ് കണ്‍വന്‍ഷന്‍ നടത്തപ്പെടുക.

ഈ വര്‍ഷത്തെ കണ്‍വന്‍ഷനില്‍ പാസ്റ്റര്‍ ബാബു ചെറിയാന്‍ മുഖ്യ പ്രഭാഷകനായിരിക്കും. 

29, 30 വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 വരെ ബൈബിള്‍ പഠനം കണ്‍വന്‍ഷന്റെ ഭാഗമായി നടത്തപ്പെടും.

യൂറോപ്പിലെ പെന്തകോസ്ത് സമൂഹങ്ങളില്‍ പ്രമുഖ സ്ഥാനമുള്ള ഐറിഷ് ഗ്ലോബല്‍ മിഷന്റെ കണ്‍വെന്ഷന്‍ വിജയത്തിനായിയുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. 

IGM Convention 2014 page 2

Scroll To Top