Saturday December 03, 2016
Latest Updates

ഐറിഷ് ഗവേഷകര്‍ ക്യാന്‍സറിനുള്ള ഫലപ്രദമായ മരുന്ന് കണ്ടെത്തി

ഐറിഷ് ഗവേഷകര്‍ ക്യാന്‍സറിനുള്ള ഫലപ്രദമായ മരുന്ന് കണ്ടെത്തി

ഡബ്ലിന്‍: ഐറിഷ് ഗവേഷകര്‍ ക്യാന്‍സറിനുള്ള ഫലപ്രദമായ മരുന്ന് കണ്ടെത്തി. ഇബ്രുടിനബ് എന്ന മരുന്നാണ് ക്യാന്‍സറിനെ ഫലപ്രദമായി പ്രതിരോധിക്കുമെന്ന് ഗവേഷകര്‍ കണ്ടെത്തിയത്. ഈ മരുന്ന് ക്യാന്‍സര്‍ രോഗികളിലെ രക്ഷപെടല്‍ നിരക്ക് 90 ശതമാനം വര്‍ദ്ധിപ്പിക്കുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. 

നിലവില്‍ ക്യാന്‍സറിന് ഉപയോഗിച്ച് വരുന്ന മരുന്നുകളേക്കാള്‍ രക്ഷപെടല്‍ നിരക്ക് 10 ശതമാനം കൂടുതലാണിത്. ഈ മരുന്ന് പരീക്ഷിക്കപ്പെട്ട രോഗികളില്‍ ക്യാന്‍സര്‍ പ്രതിരോധ ശേഷി വര്‍ദ്ധിച്ചതായി കണ്ടെത്തി. ഈ മരുന്നിന് പാര്‍ശ്വഫലം കുറവാണെന്നതും രോഗികള്‍ പ്രതീക്ഷ നല്‍കുന്ന ഘടകമാണ്. പഠനത്തിലെ കണ്ടെത്തല്‍ ക്യാന്‍സര്‍ ചികിത്സ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴി തുറക്കുമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ റോയല്‍ കോളജ് ഓഫ് സര്‍ജന്‍സിലെ ഡോ. പാട്രിക് പറഞ്ഞു. 

ഗവേഷണം പൂര്‍ത്തിയായി യൂറോപ്യന്‍ ലൈസന്‍സ് ലഭിച്ചാല്‍ ഈ മരുന്ന് കീമോതെറാപ്പിക്ക് പകരം ഉപയോഗിക്കാന്‍ കഴിയുമെന്നും ഗവേഷകര്‍ പറഞ്ഞു. ഒന്നര വര്‍ഷത്തിനകം ഈ മരുന്ന് വിപണിയില്‍ ഇറക്കാന്‍ കഴിയുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.

Scroll To Top