Sunday December 11, 2016
Latest Updates

ഐറിഷ് ഗവണ്‍മെന്റിന്റെ ഭവന നയത്തിനെതിരെ വീണ്ടും പ്രതിഷേധം

ഐറിഷ് ഗവണ്‍മെന്റിന്റെ ഭവന നയത്തിനെതിരെ വീണ്ടും പ്രതിഷേധം

ഡബ്ലിന്‍: അയര്‍ലണ്ടിലെ പുതിയ ഭവന നയത്തിനെതിരെ വീണ്ടും പ്രതിഷേധം
ശക്തമാകുന്നു. മോര്‍ട്ട്‌ഗേജിന് ഡെപ്പോസിറ്റ് തുകയുടെ ഒരു വിഹിതം
ഗവണ്‍മെന്റ് നല്കുന്ന പദ്ധതിയാണ് ആരംഭിച്ചിരിക്കുന്നത്. ഇതോടെ വീട്
വിലയുടെ 95 ശതമാനം വരെ മോര്‍ട്ട്‌ഗേജ് ലഭ്യമാക്കാന്‍ കഴിയുമെന്നാണ്
ഗവണ്‍മെന്റ് അധികൃതരുടെ പ്രതീക്ഷ. എന്നാല്‍ ഭവന വിപണിയിലെ പ്രതിസന്ധി
പരിഹരിക്കാന്‍ ഈ നയം മതിയാകില്ലെന്ന് ഡേവി സ്‌റ്റോക്ക്‌ബ്രോക്കെഴ്‌സിലെ പ്രമുഖ
സാമ്പത്തിക ശാസ്ത്രജ്ഞനായ കൊണല്‍ മകൊലി.

വീടുകള്‍ വാങ്ങാന്‍ കൂടുതല്‍ സഹായം നല്കുന്നത് ഭവന വിപണിയിലെ പ്രതിസന്ധി
പരിഹരിക്കാന്‍ പര്യാപ്തമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2020 നകം കൂടുതല്‍
വീടുകള്‍ നിര്‍മ്മിക്കുന്നതിന്റെ ഭാഗമായാണ് ഭവനരഹിതര്‍ക്ക് മോര്‍ട്ട്‌ഗേജ് തുകയുടെ
ഡെപ്പോസിറ്റില്‍ ഒരു വിഹിതം ഗവണ്‍മെന്റ് നല്കാന്‍ തീരുമാനം എടുത്തത്.
കഴിഞ്ഞയാഴ്ച പ്രധാനമന്ത്രിയാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്. ആദ്യമായി വീട്
വാങ്ങാനിരിക്കുന്നവര്‍ക്ക് വേണ്ടിയാണ് ഈ പദ്ധതി.

എന്നാല്‍ ഇത് മോര്‍ട്ട്‌ഗേജ് വിതരണം വര്‍ദ്ധിപ്പിക്കാന്‍ മാത്രമേ സഹായകമാകൂ എന്നും
ഭവന വിപണിയിലെ പ്രതിസന്ധി ഒരു തരത്തിലും പരിഹരിക്കില്ലെന്നും സാമ്പത്തിക
വിദഗ്ദര്‍ പറയുന്നു. നേരത്തെ ധനകാര്യ വകുപ്പും പദ്ധതിക്കെതിരെ രംഗത്ത്
വന്നിരുന്നു. മോര്‍ട്ട്‌ഗേജ് ലഭിച്ചവര്‍ തന്നെ ആ പണം ഉപയോഗിച്ച് വീട് വാങ്ങാന്‍
കഴിയാതെ പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തില്‍ വീടുകളുടെ എണ്ണം
വര്‍ദ്ധിപ്പിക്കാതെ മോര്‍ട്ട്‌ഗേജ് ലഭിക്കാനുള്ള സഹായം മാത്രം
വര്‍ദ്ധിപ്പിക്കുന്നതില്‍ കാര്യമില്ലെന്നാണ് പ്രധാന വിമര്‍ശനം.

മലയാളികള്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ക്ക് മോര്‍ട്ട്‌ഗേജ് ലോണ്‍ അനുവദിക്കപ്പെടുന്നുണ്ടെങ്കിലും നിശ്ചിതസമയത്തിനുള്ളില്‍ വീട് കണ്ടെത്താന്‍ ആവാത്തതിനാല്‍ അനുവദിക്കപ്പെട്ട ലോണ്‍ റദ്ധാക്കപ്പെടുന്ന അവസ്ഥയിലാണ് 

കൊണല്‍ മകൊലി ഉള്‍പ്പെടെയുള്ള സാമ്പത്തിക വിദഗ്ദര്‍ ഉന്നയിക്കുന്ന പ്രധാന
വിമര്‍ശനവും ഇതാണ്.പണം മുഴുവന്‍ നല്കി വീടുകള്‍ സ്വന്തമാക്കുന്നവരുമായി
താരതമ്യം ചെയ്താല്‍ മോര്‍ട്ട്‌ഗേജ് പിന്തുണയുള്ള ഉപഭോക്താക്കളുടെ എണ്ണം
വര്‍ദ്ധിപ്പിക്കുക എന്നതാണ് പദ്ധതിയുടെ മറ്റൊരു ലക്ഷ്യം. മാര്‍ക്കറ്റില്‍ ആവശ്യത്തിന് വീടുകള്‍ ലഭ്യമല്ലാത്തതിനാല്‍ എന്നാല്‍ അതും ഫലപ്രദമായി നടപ്പിലാകാന്‍ സാധ്യതയില്ലെന്ന് സാമ്പത്തിക വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.

Scroll To Top