Thursday December 08, 2016
Latest Updates

ഐറിഷ് ക്രിക്കറ്റ് ടീമിന് ടെസ്റ്റ് പദവി നല്‍കണമെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ താരം ജെയ്‌സണ്‍ ജില്ലെപ്‌സി

ഐറിഷ് ക്രിക്കറ്റ് ടീമിന് ടെസ്റ്റ് പദവി നല്‍കണമെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ താരം ജെയ്‌സണ്‍ ജില്ലെപ്‌സി

ഡബ്ലിന്‍: ഐറിഷ് ക്രിക്കറ്റ് ടീമിന് ടെസ്റ്റ് പദവി നല്‍കണമെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ താരം ജെയ്‌സണ്‍ ജില്ലെപ്‌സി. ടെസ്റ്റ് മത്സരങ്ങള്‍ കാണുന്നതിന് കാണികള്‍ കുറഞ്ഞു വരുന്ന കാലഘട്ടത്തില്‍ ഐറിഷ് ക്രിക്കറ്റ് ടീമിന് ടെസ്റ്റ് പദവി നല്‍കുന്നത് ഐറിഷ് ക്രിക്കറ്റ് ടീമിനും ലോക ക്രിക്കറ്റിനും ഗുണം ചെയ്യുമെന്ന് ഗില്ലെസ്പി പറഞ്ഞു. രാജ്യാന്തര ക്രിക്കറ്റ് കൌണ്‍സിലിനോട് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടു. 

നിലവില്‍ ഇംഗ്ലണ്ടിലെ യോര്‍ക്ക് ഷെയര്‍ കൌണ്ടി ടീമിന്റെ പരിശീലകനാണ് ഈ മുന്‍ ഓസീസ് താരം. ടെസ്റ്റ് മത്സരങ്ങളുടെ നിലനില്‍പ്പിന് അയര്‍ലണ്ട് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ടെസ്റ്റ് പദവി നല്‍കേണ്ടതുണ്ട്. ഇക്കാര്യം അന്താരാഷ്ട്ര ക്രിക്കറ്റ് കൌണ്‍സിലും വിവിധ രാജ്യങ്ങളുടെ ക്രിക്കറ്റ് ബോര്‍ഡുകളും ചര്‍ച്ച ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അയര്‍ലണ്ട് നേരത്തെ ഏകദിന പദവി നേടിയിരുന്നു. 

ഈ വര്‍ഷം ഓസ്‌ട്രേലിയയിലും ന്യൂസിലണ്ടിലുമായി നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ അയര്‍ലണ്ട് കളിക്കുന്നുണ്ട്. ഇന്ത്യ, പാക്കിസ്ഥാന്‍, വെസ്റ്റ്ഇന്‍ഡീസ്, യു.എ.ഇ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പിലാണ് അയര്‍ലണ്ട് മത്സരിക്കുന്നത്. 2011 ല്‍ ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ സംയുക്ത ആഥിത്യം വഹിച്ച ലോകകപ്പില്‍ പൂള്‍ മത്സരങ്ങളില്‍ അയര്‍ലണ്ട് ഇംഗ്ലണ്ടിനെയും നെതര്‍ലന്‍ഡിനെയും പരാജയപ്പെടുത്തിയിരുന്നു.

Scroll To Top