Wednesday December 07, 2016
Latest Updates

ഐറിഷ് ക്രിക്കറ്റ് ടീമിനെ ടൂറിസം അയര്‍ലണ്ട് സ്‌പോണ്‍സര്‍ ചെയ്യും 

ഐറിഷ് ക്രിക്കറ്റ് ടീമിനെ ടൂറിസം അയര്‍ലണ്ട് സ്‌പോണ്‍സര്‍ ചെയ്യും 

ഡബ്ലിന്‍: അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന ഐസിസി ക്രിക്കറ്റ് ലോകകപ്പിനുള്ള ഐറിഷ് ക്രിക്കറ്റ് ടീമിനെ ടൂറിസം അയര്‍ലണ്ട് സ്‌പോണ്‌സര്‍ ചെയ്യും.ലോകത്തെമ്പാടുമായി 220 രാജ്യങ്ങളില്‍ 3.5 ബില്യന്‍ ജനങ്ങളാണ് ലോകകപ്പ് മത്സരങ്ങള്‍ ടെലിവിഷനിലൂടെ വീക്ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നത്.ആ അവസരത്തില്‍ അയര്‍ലണ്ടിന്റെ ടൂറിസം സാധ്യതകളെ ക്രിക്കറ്റ് റ്റീമിലൂടെ പ്രദര്‍ശിപ്പിക്കുകയാണ് ഇത് വഴി ലക്ഷ്യമിടുന്നതെന്ന് കായിക മന്ത്രി പാസ്‌കല്‍ ഡോണഗ് സ്‌പോണ്‍സര്‍ഷിപ്പ് പ്രഖ്യാപിച്ചു കൊണ്ട് അറിയിച്ചു,

മാര്‍ച്ച് 10 ന് ഇന്ത്യയുമായിയടക്കം പൊരുതാന്‍ ഒരുങ്ങുന്ന ഐറിഷ് ക്രിക്കറ്റ് ടീം ജനുവരി 31 ന് പരിശീലനത്തിനായി തിരിക്കും,
വില്യം പോര്‍ട്ട്ഫീല്‍ഡിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിലനിര്‍ത്തി കൊണ്ട് . കഴിഞ്ഞ മാസം ദുബായില്‍ വച്ച് നടന്ന ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍ ടീമില്‍ ഉള്‍പ്പെട്ടവര്‍ എല്ലാം അയര്‍ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്.. യുവനിരയെയും പരിചയ സമ്പന്നരെയും ഉള്‍പ്പെടുത്തിയാണ് ഐറിഷ് ടീം പ്രഖ്യാപിച്ചത്. ഫെബ്രുവരി പതിനാറിന് ഹാമില്‍ട്ടണില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് അയര്‍ലണ്ടിന്റെ ആദ്യ മത്സരം. 

Scroll To Top