Thursday December 08, 2016
Latest Updates

ഐറിഷ് കമ്പനി ഇന്ത്യയില്‍ ഖനനം വ്യാപിപ്പിക്കുന്നു

ഐറിഷ് കമ്പനി ഇന്ത്യയില്‍ ഖനനം വ്യാപിപ്പിക്കുന്നു

കില്‍ക്കനി :ഐറിഷ് കമ്പനിയായ വേദാന്ത റിസോഴ്‌സസ് ഇന്ത്യയില്‍ പുതിയ ഖനന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട്. കില്‍ക്കെനിയിലെ ഗാല്‍മോയ് ഖനിയുടെ ഉടമസ്ഥരായ വേദാന്ത ഗ്രൂപ്പ് വര്‍ഷത്തിന്റെ രണ്ടാം ഘട്ടത്തില്‍ ഇന്ത്യന്‍ ഓയില്‍, ഗ്യാസ്, സിങ്ക് തുടങ്ങിയ തങ്ങളുടെ ഉത്പന്നങ്ങളുടെ ഖനനത്തില്‍ വളര്‍ച്ച ഉണ്ടായതായി വെളിപ്പെടുത്തി . ഇന്ത്യയില്‍ കര്‍ണാടകയില്‍ ഇരുമ്പയിര് ഖനി സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ വേദാന്ത.

എന്നാല്‍ 5 ശതമാനം ഇടിവാണ് വേദാന്തയുടെ ഷെയറില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടാണ് തങ്ങളുടെ ഷെയറുകള്‍ 2010ല്‍ തന്നെ വേദാന്തയ്ക്ക് വില്‍പന നടത്തിയത്
കര്‍ണാടകയിലും ഗോവയിലും കൂടുതലായി ആരംഭിക്കാന്‍ ഉദ്ദേശിച്ചിരുന്ന ഇരുമ്പയിര് ഖനിയുടെ പ്രവര്‍ത്തനങ്ങള്‍ കോടതി
തടഞ്ഞത് വേദാന്തയ്ക്ക് കനത്ത അടിയായിരുന്നു. എന്നാല്‍ ഇന്ത്യയിലെ സുപ്രീം കോടതി ഉത്തരവ് തങ്ങള്‍ക്കനുകൂലമായി മാറ്റിയെടുത്തതോടെ കര്‍ണാടകയില്‍ ഖനി തുടങ്ങാമെന്ന സ്ഥിതിയായിട്ടുണ്ട് . എന്നാല്‍ ഗോവയുടെ കാര്യത്തില്‍ ഇപ്പോഴും കൃത്യമായ തീരുമാനങ്ങള്‍ ആയിട്ടില്ല.

ഇന്ത്യന്‍ വംശജനായ വ്യാപാരി അനില്‍ അഗര്‍വാളിന്റെ വേദാന്തയ്ക്ക് തങ്ങളുടെ ഉത്പാദനം വ്യാപിപ്പിക്കാനുള്ള സാഹചര്യങ്ങള്‍ നിയമപരമായി ലഭിച്ചുകഴിഞ്ഞിട്ടുണ്ട്.
ഇന്ത്യ, സാംബിയ, സൗത്ത് ആഫ്രിക്ക, ലൈബീരിയ, അയര്‍ലണ്ട്, ആസ്‌ട്രേലിയ എന്നിവിടങ്ങളിലായി കോപ്പര്‍, സിങ്ക്, സില്‍വര്‍, അലുമിനിയം, ഇരുമ്പയിര്, വൈദ്യുതി എന്നിവയാണ് വേദാന്ത ഉത്പാദിപ്പിക്കുന്നത്.

Scroll To Top