Sunday December 04, 2016
Latest Updates

ഐറിഷ് കമ്പനികള്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട്

ഐറിഷ് കമ്പനികള്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട്

ഡബ്ലിന്‍: അയര്‍ലണ്ടിലെ തൊഴില്‍ അന്വേഷകര്‍ക്ക് ഒരു ശുഭവാര്‍ത്ത. അയര്‍ലണ്ടില്‍ കമ്പനികള്‍ കൂടുതലായി ജീവനക്കാരെ നിയമിക്കുന്നുവെന്ന് സര്‍വേ റിപ്പോര്‍ട്ട്. 2007 ന് ശേഷം ഇത് ആദ്യമായാണ് ഇത്രയും കൂടിയ നിരക്കില്‍ ഐറിഷ് കമ്പനികള്‍ ജീവനക്കാരെ നിയമിക്കുന്നത്. കെബിസി ബാങ്കും ചാര്‍ട്ടേഡ് അക്കൌണ്ടന്റസും സംയുക്തമായാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ വര്‍ഷം അവസാനത്തെ ആറ് മാസത്തെ റിപ്പോര്‍ട്ട് ആണ് പ്രസിദ്ധീകരിച്ചത്. 

അതേസമയം ആഭ്യന്തര വിപണിക്ക് ഊന്നല്‍ കൊടുത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് ഭാവിയെച്ചൊല്ലി ഇപ്പോഴും നേരിയ ആശങ്കയുണ്ടെന്ന് സര്‍വേ റിപ്പോര്‍ട്ട് കണ്ടെത്തി. പ്രൈസിംഗ് ശേഷിയാണ് മിക്ക കമ്പനികളെയും ആശങ്കപ്പെടുത്തുന്നത്. ഫ്‌ലാറ്റ് നിരക്കിലുള്ളതോ കുറഞ്ഞു കൊണ്ടിരിക്കുന്നതോ ആയ നിരക്കുകള്‍ തങ്ങളെ ആശങ്കപ്പെടുത്തുവെന്ന് 70 ശതമാനം കമ്പനികളും അഭിപ്രായപ്പെട്ടു. പ്രൈസിംഗ് ശേഷി ഇല്ലായ്മയാണ് ഈ കമ്പനികളുടെ ഉല്പ്പന്നങ്ങളുടെ വിലയിടിക്കുന്നത്. 397 ഓളം കമ്പനികളില്‍ നിന്ന് അഭിപ്രായം തേടിയാണ് സര്‍വേ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

Scroll To Top