Saturday December 03, 2016
Latest Updates

ഐറിഷ് കമ്പനികള്‍ക്ക് തിരിച്ചടി; അയര്‍ലണ്ടില്‍ നിന്നുള്ള ഭക്ഷ്യോല്‍പ്പന്നങ്ങളുടെ ഇറക്കുമതി റഷ്യ നിരോധിച്ചു

ഐറിഷ് കമ്പനികള്‍ക്ക് തിരിച്ചടി; അയര്‍ലണ്ടില്‍ നിന്നുള്ള ഭക്ഷ്യോല്‍പ്പന്നങ്ങളുടെ ഇറക്കുമതി റഷ്യ നിരോധിച്ചു

ഡബ്ലിന്‍: അയര്‍ലണ്ടില്‍ നിന്നുള്ള ഭക്ഷ്യോല്‍പ്പന്നങ്ങളുടെ ഇറക്കുമതി റഷ്യ നിരോധിച്ചത് അയര്‍ലണ്ടിന് കനത്ത സാമ്പത്തിക നഷ്ടം വരുത്തുമെന്ന് റിപ്പോര്‍ട്ട്. യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ഭക്ഷ്യോല്‍പ്പന്നങ്ങള്‍ നിരോധിച്ചതിന്റെ ഭാഗമായാണ് അയര്‍ലണ്ടില്‍ നിന്നുള്ള കയറ്റുമതിയും പ്രതിസന്ധിയിലായിരിക്കുന്നത്. റഷ്യന്‍ നിരോധനം മൂലം അയര്‍ലണ്ടിന് 70 മില്യന്‍
യൂറോയുടെ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നാണ് പ്രാഥമിക നിഗമനം.

യൂറോപ്പില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് പുറമെ അമേരിക്കയില്‍ നിന്നും കാനഡ, ഓസ്‌ട്രേലിയ, നോര്‍വേ എന്നിവടങ്ങളില്‍ നിന്നുമുള്ള ഭക്ഷ്യോല്‍പ്പന്നങ്ങളുടെ ഇറക്കുമതി റഷ്യ നിരോധിച്ചു. ഒരു വര്‍ഷത്തേക്കാണ് ഇറക്കുമതി നിരോധനം. ഇതോടെ അയര്‍ലണ്ടില്‍ നിന്നുള്ള ഇറച്ചി, മത്സ്യം, പാല്‍ ഉല്‍പ്പന്നങ്ങള്‍, പഴം പച്ചക്കറി തുടങ്ങിയവയുടെ കയറ്റുമതി നിലച്ചു. യൂറോപ്പിലും അമേരിക്കയിലും ലോണുള്ള
റഷ്യക്കാരുടെയും റഷ്യന്‍ കമ്പനികളുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടുന്നത്തില്‍പ്രതിഷേധിച്ചാണ് റഷ്യ ഇറക്കുമതി നിരോധിച്ചത്.

കഴിഞ്ഞ വര്‍ഷം അയര്‍ലണ്ടില്‍ നിന്ന് മാത്രം 230 മില്യന്‍ യൂറോയുടെ ഭക്ഷ്യോല്‍പ്പന്നങ്ങളാണ് റഷ്യ ഇറക്കുമതി ചെയ്തത്. പ്രധാനമായും അയര്‍ലണ്ടില്‍ നിന്നുള്ള പാല്‍ ഉല്‍പ്പന്നങ്ങളെയും സമുദ്രോല്‍പ്പന്നങ്ങളെയുമാകും നിരോധനം ഏറ്റവുമധികം ബാധിക്കുക. ഈ പശ്ചാത്തലത്തില്‍ റഷ്യന്‍ തീരുമാനംതിരിച്ചടിയാകുന്ന കമ്പനികളെ സര്‍ക്കാര്‍ സഹായിക്കണമെന്ന് ആവശ്യം ഉയരുന്നുണ്ട്.

Scroll To Top