Thursday December 08, 2016
Latest Updates

ഐറിഷ് കത്തോലിക്ക സഭയില്‍ വൈദിക ക്ഷാമം; വിശുദ്ധ കുര്‍ബാന നയിക്കാന്‍ അല്‍മായര്‍ക്കും  അനുമതി നല്‍കണമെന്ന് ഐറിഷ് ലിറ്റര്‍ജി കൌണ്‍സില്‍ 

ഐറിഷ് കത്തോലിക്ക സഭയില്‍ വൈദിക ക്ഷാമം; വിശുദ്ധ കുര്‍ബാന നയിക്കാന്‍ അല്‍മായര്‍ക്കും  അനുമതി നല്‍കണമെന്ന് ഐറിഷ് ലിറ്റര്‍ജി കൌണ്‍സില്‍ 

ഡബ്ലിന്‍: ഐറിഷ് കത്തോലിക്ക സഭയില്‍ വൈദിക ക്ഷാമം. ആവശ്യത്തിന് വൈദികരെ കിട്ടാനില്ലാത്തതിനാല്‍ സഭ വിശ്വാസികള്‍ക്ക് ആരാധന നയിക്കാന്‍ അനുമതി നല്‍കുന്ന കാര്യം കത്തോലിക്ക സഭ പരിഗണിക്കുന്നു.വചന ശുശ്രൂഷയും കമ്മ്യൂണിയനും നയിക്കാന്‍ സഭ ഇപ്പോള്‍ തന്നെ ചിലയിടങ്ങളില്‍ അനുമതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അയര്‍ലണ്ടിലെ വൈദികരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് സംഭവിച്ചിട്ടുണ്ട്. പുതിയതായി വൈദികവൃത്തിയിലേക്ക് വരുന്ന ആളുകളുടെ എണ്ണം കുറഞ്ഞിരിക്കുകയാണ്.ഈ സാഹചര്യത്തിലാണ് പുതിയ ആലോചനകള്‍.

നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ 2028 ഓടെ ഐറിഷ് കത്തോലിക്ക സഭയിലെ വൈദികരുടെ എണ്ണം മൂന്നില്‍ രണ്ടായി കുറയുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ആഴ്ച മൈനൂത്തില്‍ കൂടിയ ഐറിഷ് ബിഷപ്‌സ് കോണ്‍ഫ്രണ്‍സില്‍ ഈ പ്രതിസന്ധിയെക്കുറിച്ച് ചര്‍ച്ച
ചെയ്തതായാണ് റിപ്പോര്‍ട്ട്.ബിഷപ്പ്മാര്‍ ഉള്‍പ്പെടെയുള്ള ഐറിഷ് സഭയുടെ ലിറ്റര്‍ജിയ്ക്കായുള്ള ഉപസമിതി,വിശ്വാസികളായ പൊതുജനങ്ങള്‍ക്ക് ഇടദിവസങ്ങളില്‍ കുര്‍ബാനയ്ക്ക് നേതൃത്വം നല്‍കാന്‍ അനുമതി നല്‍കണമെന്ന നിര്‍ദ്ദേശം ബിഷപ്പ്‌സ് കൗണ്‍സില്‍ മുന്‍പാകെ സമര്‍പ്പിക്കുകയുണ്ടായി. 

ഒക്ടോബറില്‍ നടക്കാനിരിക്കുന്ന സഭ സിനഡിലും ഇക്കാര്യം ചര്‍ച്ചയാകുമെന്നാണ് സൂചന. ഫ്രാന്‍സിസ് മാര്‍പാപ്പ ഈ സിനഡില്‍ പങ്കെടുക്കുന്നുണ്ട്.

വൈദിക ക്ഷാമം കത്തോലിക്ക സഭയെ സംബന്ധിച്ച് അത്യപൂര്‍വ പ്രതിസന്ധിയാണ്. പഠനം കഴിയുന്ന യുവാക്കള്‍ ഗ്ലാമര്‍ ജോലികള്‍ തേടി പോകുന്ന സാഹചര്യത്തില്‍ വൈദിക സെമിനാരികളില്‍ ഓരോ വര്‍ഷവും അഡ്മിഷന്‍ തേടി എത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം
വിരലില്‍ എണ്ണാവുന്ന നിലയിലേക്ക് ചുരുങ്ങിയിരിക്കുകയാണ്.

Scroll To Top