Saturday December 10, 2016
Latest Updates

ഐറിഷ് കത്തോലിക്ക സഭയില്‍ വൈദിക ക്ഷാമം

ഐറിഷ് കത്തോലിക്ക സഭയില്‍ വൈദിക ക്ഷാമം

ഡബ്ലിന്‍: അയര്‍ലണ്ടില്‍ പുരോഹിതരുടെ എണ്ണം കുറയുന്നു. ഇംഗ്ലണ്ടിലും വെയില്‍സിലും വൈദികവൃത്തിയിലേക്ക് കടന്നു വരുന്ന ആളുകളുടെ എന്നവുമായി താരതമ്യം ചെയ്താല്‍ അയര്‍ലണ്ടില്‍ പുരോഹിതനാകാന്‍ തയ്യാറാകുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം അയര്‍ലണ്ടില്‍ ആകെ 14 പേരാണ് വൈദിക പഠനത്തിനായി സെമിനാരിയില്‍ ചേര്‍ന്നത്. എന്നാല്‍ ഇംഗ്ലണ്ടിലും വെയില്‍സിലും കഴിഞ്ഞ വര്‍ഷം 59 പേര്‍ വൈദിക പഠനത്തിനു ചേര്‍ന്നു. ദി ഐറിഷ് കാത്തലിക് നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍. 

ഇംഗ്ലണ്ടിനെയും വെയില്‍സിനെയും അപേക്ഷിച്ച് നോക്കിയാല്‍ അയര്‍ലണ്ടില്‍ വൈദിക വേലയിലേക്ക് കടന്നു വരുന്നവരുടെ എണ്ണം നാലിലൊന്നായി കുറഞ്ഞിരിക്കുകയാണ്. 2012 ലാണ് ഏറ്റവും കുറച്ച് പേര്‍ വൈദിക പഠനത്തിനായി ചേര്‍ന്നത്. കത്തോലിക്ക സഭാംഗങ്ങളുടെ എണ്ണത്തില്‍ അയര്‍ലണ്ട് ആണ് ബ്രിട്ടനെക്കാള്‍ മുന്നില്‍ നില്‍ക്കുന്നത്. എങ്കിലും വൈദികരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് അനുഭവപ്പെടുന്നു. അയര്‍ലണ്ടില്‍ 4.65 മില്യന്‍ കത്തോലിക്കരുണ്ട്. എന്നാല്‍ ബ്രിട്ടനില്‍ കത്തോലിക്കരുടെ എണ്ണം 4 മില്യണാണ്. 

വൈദികരുടെ എണ്ണത്തിലുള്ള ഈ കുറവ് ഐറിഷ് കത്തോലിക്ക സഭയെ ഗുരുതര പ്രതിസന്ധിയിലേക്കാണ് നയിക്കുന്നത്. ഗുരുതരമായ പ്രതിസന്ധിയാണ് സഭ അഭിമുഖീകരിക്കുന്നതെന്നു അസോസിയേഷന്‍ ഓഫ് കത്തോലിക്ക് പ്രീസ്റ്റ്‌സ് പ്രതികരിച്ചു. വൈദിക ക്ഷാമം പരിഹരിക്കുന്നതിന് വിവാഹിതരായവരെ വൈദികവൃത്തിയിലേക്ക് കടന്നു വരാന്‍ അനുവദിക്കുന്നത് ഉള്‍പ്പെടെയുള്ള നിയമ ഭേദഗതികള്‍ ആലോചിക്കണമെന്ന് പുരോഹിതരുടെ സംഘടന ആവശ്യപ്പെട്ടു. കൂടാതെ സ്ത്രീകളെയും സഭ ശുശ്രൂഷകള്‍ ഏല്‍പ്പിക്കണമെന്ന് സംഘടന അഭിപ്രായപ്പെട്ടു.

Scroll To Top