Sunday December 04, 2016
Latest Updates

ഐറിഷ് കത്തോലിക്ക സഭയിലെ ആചാരങ്ങള്‍ പൂര്‍ണ്ണമായി മാറുമെന്ന് ഡെറി ബിഷപ്പ് 

ഐറിഷ് കത്തോലിക്ക സഭയിലെ ആചാരങ്ങള്‍ പൂര്‍ണ്ണമായി മാറുമെന്ന് ഡെറി ബിഷപ്പ് 

ഡെറി :ഐറിഷ് കത്തോലിക്ക സഭയിലെ ആരാധന ക്രമവും ആചാരങ്ങളും സമ്പൂര്‍ണ്ണമായി മാറുമെന്ന് ഡെറി രൂപതയുടെ പുതിയ ബിഷപ്പ്. ഡെറിയുടെ പുതിയ ബിഷപ്പ് ഡോ. ഡണാല്‍ മക്വീന്‍ ആണ് ഇക്കാര്യം അറിയിച്ചത്. വിശുദ്ധ വ്യാഴത്തിന്റെ ആരാധനയ്ക്കിടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

വിശ്വാസികളും പുരോഹിതരും അടങ്ങുന്ന വലിയൊരു വിഭാഗത്തെ സാക്ഷിയാക്കിയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സഭയിലെ ആരാധന, ഞ്‌നാനസ്‌നാനത്തിന്റെ ചടങ്ങുകള്‍, ശവസംസ്‌കാര ശുശ്രൂഷ തുടങ്ങിയ ചടങ്ങുകള്‍ എല്ലാം വലിയതോതില്‍ മാറ്റം വരുമെന്ന അദ്ദേഹം അറിയിച്ചു. സഭയില്‍ നൂറ്റാണ്ടുകളായി ആചരിച്ചു പോരുന്ന പല ആചാരങ്ങളും ഇല്ലാതാകുകയും പുതിയവ നിലവില്‍ വരുകയും ചെയ്യും. 

ഐറിഷ് ദ്വീപുകളില്‍ ക്രിസ്തുവിന്റെ സന്ദേശം കൂടുതല്‍ പ്രച്ചരിപ്പിക്കുന്നതിനായാണ് ഈ സമൂല മാറ്റങ്ങള്‍ എന്നും അദ്ദേഹം പറഞ്ഞു. കൂടാതെ സഭയിലെ സെലിബ്രിറ്റി സംസ്‌കാരത്തെയും ബിഷപ്പ് വിമര്‍ശിച്ചു. ആഘോഷത്തിമര്‍പ്പില്‍ ജീവിക്കുന്ന പുതിയ ലോകക്രമത്തില്‍ പാപം, ത്യാഗം, വിശുദ്ധ കുര്‍ബാന തുടങ്ങിയ വാക്കുകള്‍ പലര്‍ക്കും അപരിചിതമാണെന്നും ബിഷപ്പ് പറഞ്ഞു.

Scroll To Top