Tuesday December 06, 2016
Latest Updates

ഐറിഷ് കത്തോലിക്കാ സഭയുടെ പുതിയ തലവന്‍ ആര്‍ച്ച് ബിഷപ്പ് ഏമന്‍ മാര്‍ട്ടിന്‍ ചുമതലയേറ്റു

ഐറിഷ് കത്തോലിക്കാ സഭയുടെ പുതിയ തലവന്‍ ആര്‍ച്ച് ബിഷപ്പ് ഏമന്‍ മാര്‍ട്ടിന്‍ ചുമതലയേറ്റു

ഡബ്ലിന്‍: ഐറിഷ് കത്തോലിക്കാ സഭയുടെ പുതിയ തലവന്‍ ആര്‍ച്ച് ബിഷപ്പ് ഏമന്‍ മാര്‍ട്ടിന്‍ ചുമതലയേറ്റു. അയര്‍ലണ്ടിലെയും വടക്കന്‍ അയര്‍ലണ്ടിലെയും 26 അതിരൂപതകളുടെ മേലധികാരിയായും സെന്റ് പാട്രിക്കിന്റെ പിന്തുടര്‍ച്ചാകാരനുമായാണ് അദ്ദേഹം ചുമതലയേറ്റത്. കര്‍ദിനാള്‍ ഷോണ്‍ ബ്രാഡിയുടെ രാജി ഇന്നലെ ഫ്രാന്‍സീസ് മാര്‍പാപ്പ സ്വീകരിച്ചതിനെ തുടര്‍ന്നാണ് ഏമന്‍ മാര്‍ട്ടിന്‍ സഭ മേലദ്ധ്യക്ഷനായി ചുമതലയേറ്റത് 

പരിശുദ്ധ ജപമാലയുടെ തിരുനാള്‍ ദിനമായ ഒക്ടോബര്‍ 7 ന് നടത്തപ്പെടുന്ന കൃതഞ്ജതാ ബലിയോടെ ആര്‍ച്ച് ബിഷപ് പൂര്‍ണ്ണ ചുമതല ഏറ്റെടുക്കും.2013 ജനുവരി 18 നാണ് അമാഗിന്റെ പിന്തുടര്‍ച്ചാവകാശമുള്ള ആര്‍ച്ച് ബിഷപ്പായി ഏമന്‍ മാര്‍ട്ടിന്‍ നിയമിതനായത് 

ഡെറി സ്വദേശിയായ ഈ 52 കാരന്‍ അമാഗ് അതിരൂപതയുടെ നൂറ്റിപതിനാറാമത് ആര്‍ച്ച് ബിഷപ്പാണ്. സഭയ്ക്ക് വേണ്ടി അത്ഭുതങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന് താന്‍ വാഗ്ദാനം ചെയ്യുന്നില്ലെന്ന് ചുമതല ഏറ്റെടുത്ത ശേഷം നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. താന്‍ ഒരു സാധാരണ വ്യക്തിയാണ്. ദൈവം എല്‍പ്പിച്ച ഈ ചുമതലഏറ്റെടുക്കുമ്പോള്‍ താന്‍ കൂടുതല്‍ വിനയാന്വിതനാകുകയാണെന്നും അദ്ദേഹം പറഞ്ഞു.

വിശ്വാസത്തില്‍ അടിയുറച്ച് മുന്നോട്ട് പോകാന്‍ ജനങ്ങളെ ശക്തരാക്കുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വലിയ നേതൃപദവിയോ അധികാരകേന്ദ്രമോ എന്നതിലപ്പുറം ജനങ്ങളുടെ സേവകനായ നേതാവായി പ്രവര്‍ത്തിക്കാനാണ്താന്‍ താല്‍പ്പര്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. തന്റെ മുന്‍ഗാമി ഷോണ്‍ ബ്രാഡിയുടെ പ്രവര്‍ത്തനങ്ങളെ നന്ദിയോടെ സ്മരിക്കുന്നതായും അദ്ദേഹം പറഞ്ഞു

Scroll To Top