Thursday December 08, 2016
Latest Updates

ഐറിഷ് ഇന്ത്യ ട്രേഡ് മിഷന്‍ വന്‍ വിജയമെന്ന് ഐറിഷ് തൊഴില്‍ മന്ത്രി :യൂ സി ഡിയ്ക്ക് ഡല്‍ഹിയില്‍ പുതിയ ഓഫിസ് തുറക്കും

ഐറിഷ് ഇന്ത്യ ട്രേഡ് മിഷന്‍ വന്‍ വിജയമെന്ന് ഐറിഷ് തൊഴില്‍ മന്ത്രി :യൂ സി ഡിയ്ക്ക് ഡല്‍ഹിയില്‍ പുതിയ ഓഫിസ് തുറക്കും

ഡബ്ലിന്‍ : അഞ്ചു ദിവസത്തെ ഇന്ത്യന്‍ പര്യടനം അയര്‍ലണ്ടിന് ഏറെ സാമ്പത്തിക നേട്ടം കൊണ്ടുവരുമെന്ന് ഐറിഷ് തൊഴില്‍ വകുപ്പ് മന്ത്രി റിച്ചാര്‍ഡ് ബര്‍ട്ടന്‍ . ഇന്ത്യയും അയര്‍ലണ്ടും തമ്മിലുള്ള വ്യാപാര വാണിജ്യ വിദ്യാഭ്യാസ ബന്ധങ്ങള്‍ വിപുലമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു ഈ ഇന്ത്യന്‍ പര്യടനം.

ഐറിഷ് വിദ്യാഭ്യാസസ്ഥാപനങ്ങളും ഐറിഷ് കമ്പനികളും ഉള്‍പ്പെടെ 42ണ്ടോളം സ്ഥാപനങ്ങളിലെ പ്രതിനിധികളാണ് മന്ത്രി ബര്‍ട്ടന്റെ കൂടെ ഇന്ത്യന്‍ പര്യടനത്തിനുണ്ടായിരുന്നത്. ബാംഗ്ലൂര്‍, ന്യൂഡല്‍ഹി, മുംബൈ തുടങ്ങി മൂന്നു പ്രമുഖ സിറ്റികളില്‍ ബര്‍ടന്‍ സഞ്ചരിച്ചു.
ബിസിനസ് മീറ്റിംഗുകളും 30തോളം പരിപാടികളും ഉള്‍പ്പെട്ടതായിരുന്നു പര്യടനം. ഇന്ത്യയിലേക്കുള്ള കയറ്റുമതി വര്‍ദ്ധിപ്പിക്കുകയും ഇന്ത്യന്‍ കമ്പനികളെ അയര്‍ലണ്ടിലേക്കു ആകര്‍ഷിക്കുകയും ചെയ്യുക എന്നതായിരുന്നു ലക്ഷ്യം.
പര്യടനം വിജയം കണ്ടെത്തിയതിന്റെ സന്തോഷത്തിലാണ് മന്ത്രിയും സഹയാത്രികരും.
2014ലോടുകൂടി തന്നെ അയര്‍ലണ്ടില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം ഇരട്ടിയാക്കാനാണ്ഇന്ത്യന്‍ പര്യടനത്തിലൂടെ   ആദ്യത്തെ തീരുമാനം. ഇതിനായി ഐറിഷ് യൂനിവേഴ്‌സിറ്റികളും ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി സ്‌കോളര്‍ഷിപ്പുകളും തയ്യാറാക്കിയിരിക്കുകയാണ് പല യൂനിവേഴ്‌സിറ്റികളും. അടുത്ത രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം 5000ആക്കി വര്‍ദ്ധിപ്പിക്കാനാണ് യൂനിവേഴ്‌സിറ്റികളുടെ തീരുമാനം.ഇപ്പോഴിത് ആയിരത്തില്‍ താഴെ മാത്രമാണ്.

ഐറിഷ് ടെക്‌സ്ബാക്ക് ഗ്രൂപ്പ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി പേ ടു സ്റ്റഡി പദ്ധതിയുമായി മുന്നോട്ടു വന്നിട്ടുണ്ട്. 15 മില്ല്യന്‍ യൂറോയോളമാണ് പേ ടു സ്റ്റഡിക്ക് റവന്യൂ പ്രതീക്ഷിക്കുന്നത്.അയ്യായിരത്തില്‍ അധികം കുട്ടികളുടെ പഠന ചിലവുകള്‍ സ്വാഭാവികമായും ഈ ഏജന്‍സിയിലൂടെ വരേണ്ടിവരും.

കൊണോലി റെഡ് മില്‍സിന് ബാംഗ്ലൂരില്‍ പുതിയ ഒരു ഓഫീസ് കൂടി സ്ഥാപിക്കാനാണ് മറ്റൊരു തീരുമാനം.
ഗ്ലോബോഫോര്‍സ് ടാറ്റ കമ്മ്യൂണിക്കേഷന്‍സുമായി പുതിയ മള്‍ട്ടിഇയര്‍ കരാറില്‍ ഒപ്പു വയ്ക്കാനും പര്യടനത്തിനായി ..

ഇന്ത്യന്‍ കമ്പനിയായ അഥിതി ടെക്‌നോളജീസ് ഡബ്ലിനിലേക്ക് തങ്ങളുടെ പ്രവേശനം ഉറപ്പിക്കാന്‍ തീരുമാനിച്ചു. 40തോളം ജോലികളാണ് പുതുതായി ഡബ്ലിനില്‍ തുറക്കപ്പെടുന്നത്.

ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സിനോളഡ്ജ് ഡബ്ലിനില്‍ ഹെഡ്‌കോട്ടേര്‍സ് സ്ഥാപിക്കാന്‍ തീരുമാനിച്ചു. 35ഓളം പുതിയ തൊഴില്‍ സാധ്യതകളാണ് ഇവിടെ തുറക്കപ്പെടുന്നത്.
യുസിഡി ഡല്‍ഹിയില്‍ പുതിയ ഓഫീസ് തുറക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാനും ആവശ്യത്തിന് സഹായങ്ങള്‍ നല്‍കാനുമാണ് ഇത്. വിവി ഗിരി ഗ്ലോബല്‍ എക്‌സലന്‍സ് ഫുള്‍ ട്യൂഷന്‍ ഫീ സ്‌കോളര്‍ഷിപ്പും യുസിഡി വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കിയിട്ടുണ്ട്.
വിഐടി യൂനിവേഴ്‌സിറ്റി വെല്ലൂരും മണിപ്പാല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (മണിപ്പാല്‍ യൂനിവേഴ്‌സിറ്റി) തുടങ്ങിയ ഇന്ത്യയിലെ പ്രമുഖ യൂനിവേഴ്‌സിറ്റികളുമായി ഒത്തുചേര്‍ന്ന് വാട്ടര്‍ഫോര്‍ഡ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെകനോളജി (ഡബ്ല്യൂഐടി)മെമൊറണ്ടം ഓഫ് അണ്ടര്‍സ്റ്റാന്‍ഡിംഗ് ഒപ്പുവയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്.

Scroll To Top