Saturday December 03, 2016
Latest Updates

ഐറിഷ് ആശുപത്രികളിലെ മെനു പരിഷ്‌ക്കരിക്കാന്‍ എച്ച്.എസ്.ഇ ശ്രമം തുടങ്ങി,പുതിയ ന്യൂട്രീഷ്യന്‍ ഗൈഡ് ലൈന്‍ വരുന്നു 

ഐറിഷ് ആശുപത്രികളിലെ മെനു പരിഷ്‌ക്കരിക്കാന്‍ എച്ച്.എസ്.ഇ ശ്രമം തുടങ്ങി,പുതിയ ന്യൂട്രീഷ്യന്‍ ഗൈഡ് ലൈന്‍ വരുന്നു 

കോര്‍ക്ക് : ഐറിഷ് ആശുപത്രികളിലെ മെനു പരിഷ്‌ക്കരിക്കാന്‍ എച്ച്.എസ്.ഇ ശ്രമം തുടങ്ങി. അനാരോഗ്യകരമായ ആഹാരങ്ങള്‍ മെനുവില്‍ നിന്ന് ഒഴിവാക്കാനാണ് എച്ച്.എസ്.ഇ ആലോചിക്കുന്നത്. രോഗികള്‍ക്ക് ശരിയായ ഭക്ഷണം എത്തിക്കാനുള്ള ശ്രമത്തിലാണ് എച്ച്.എസ്.ഇയെന്ന് അയര്‍ലണ്ടിലെ ഏറ്റവും തിരക്കേറിയ ആശുപത്രികളില്‍ ഒന്നായ കോര്‍ക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ കേറ്ററിംഗ്വിഭാഗം തലവനായ മൈക്കല്‍ മക്കാര്‍ത്തി പറഞ്ഞു. കോര്‍ക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ പ്രതിദിനം 2,200 മീല്‍സാണ് തയ്യാറാക്കുന്നത്.
രോഗികള്‍ക്ക് ഏറ്റവും ഫ്രഷ് ആയ ഭക്ഷണം പാകം ചെയ്തു നല്‍കുന്നആശുപത്രികളിലൊന്നാണ് കഴിഞ്ഞ 23 വര്‍ഷത്തിനിടെ രോഗികള്‍ക്ക് നല്‍കുന്നഭക്ഷണത്തിന്റെ ഗുണനിലവാരം ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. എന്നാല്‍ അനാരോഗ്യകരമായ ചില ആഹാരങ്ങള്‍ ഇപ്പോഴും മെനുവില്‍ ഉണ്ട്.ഉദാഹരണത്തിന് കൃത്യമായി ഡയറ്റ് നോക്കേണ്ട രോഗികള്‍ക്ക് ചിക്കന്‍ വിഭവങ്ങള്‍ നല്‍കുന്നുണ്ട്.ഇത്തരത്തില്‍ അനാരോഗ്യകരമായ മുഴുവന്‍ ഭക്ഷണങ്ങളും മെനുവില്‍ നിന്ന് ഒഴിവാക്കാനാണ് ആലോചന.ചില ആശുപത്രികളില്‍ വൈറ്റ് ബ്രഡ് കൊണ്ടുണ്ടാക്കിയ ടോസ്റ്റ് അല്ലാതെ മറ്റൊന്നും ബ്രേക്ക് ഫാസ്റ്റിനില്ല.

ഹോസ്പിറ്റല്‍ മെനുവില്‍ നിന്നും ചിപ്‌സ് ഇനങ്ങള്‍ പൂര്‍ണ്ണമായും നീക്കിയേക്കും.ക്രീമുകള്‍ കൂടുതല്‍ അടങ്ങിയ സോസേജുകള്‍,ഉപ്പും മധുരവും കൂടുതല്‍ അടങ്ങിയ റെഡിമേഡ് ഭക്ഷണങ്ങള്‍ എന്നിവ ഒഴിവാക്കാനും ധാരണയുണ്ട്.

കോര്‍ക്ക് ആശുപത്രിക്ക് പുറമേ എച്ച്.എസ്.ഇയുടെ കീഴിലുള്ള മറ്റ് ആശുപത്രികളിലും അനാരോഗ്യ ഭക്ഷണം മെനുവില്‍ നിന്ന് ഒഴിവാക്കും.മെനു പരിഷ്‌കരിക്കാനുള്ള ടെണ്ടര്‍ ഒട്ടേറെ ആശുപത്രികളില്‍ ആരംഭിച്ചിട്ടുണ്ട്.വര്‍ഷങ്ങള്‍ മുന്‍പേ ക്രമീകരിച്ച മെനുവില്‍ ഒട്ടേറെ അപര്യാപ്തതകള്‍ ഉണ്ടെന്ന കാരണത്താലാണ് എച്ച് എസ് ഇ മെനു പരിഷ്‌കരണം ആരംഭിച്ചിട്ടുള്ളത്. ഐറിഷ് സൊസൈറ്റി ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷ്യന്‍ ആന്‍ഡ് മെറ്റബോളിസവുമായി സഹകരിച്ചാണ് ആശുപത്രി മെനുവില്‍ മാറ്റം കൊണ്ടുവരാന്‍ ശ്രമിക്കുന്നതെന്ന്
എച്ച്.എസ്.ഇ അറിയിച്ചു. ആശുപത്രികള്‍ക്ക് ഒരു ന്യൂട്രീഷ്യന്‍ ഗൈഡ് ലൈന്‍ സമര്‍പ്പിക്കുമെന്നും എച്ച്.എസ്.ഇ അറിയിച്ചു.

Scroll To Top